Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:12 AM IST Updated On
date_range 19 Oct 2017 11:12 AM ISTവിളംബരജാഥ
text_fieldsbookmark_border
മുക്കം: ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിെൻറ ഭാഗമായി വിളംബര ജാഥ നടത്തി. ജനറൽ കൺവീനർ സി.പി. ചെറിയ മുഹമ്മദ്, ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ, പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, പി.ടി.എ പ്രസിഡൻറ് പി.കെ. ഷംസുദ്ദിൻ, പി.കെ. ഷരീഫുദ്ദിൻ, വിൽസൺ, എ.പി. മജീദ് എന്നിവർ നേതൃത്വം നൽകി. മത്സരഫലങ്ങൾ വൈകിയത് വിദ്യാർഥികളെ വലച്ചു മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച നടന്ന ഉപജില്ല സ്കൂൾ പ്രവൃത്തി പരിചയമേളയുടെ മത്സരങ്ങൾ ഉച്ചയോടെ പൂർത്തിയാക്കിയെങ്കിലും മത്സരഫലങ്ങൾ ലഭിക്കാൻ ഏഴ് മണിക്കൂർ കഴിഞ്ഞത് വിദ്യാർഥികളെ വലച്ചു. മത്സരങ്ങൾ പൂർത്തിയാക്കിയാൽ വ്യക്തിഗത വിഭാഗത്തിലെ മത്സരഫലങ്ങൾ ബ്ലോഗിലും, മേളയുടെ സൈറ്റിലും അറിയുന്ന സംവിധാനമായിരുന്ന മുൻവർഷങ്ങളിൽ ലഭ്യമാക്കിയത്. മലയോര മേഖലയിൽനിന്നും മറ്റും എത്തിയ മത്സരാർഥികൾ അഞ്ചുമണി വരെ കാത്തിരുെന്നങ്കിലും ഫലം കിട്ടാതെ നിരാശയോടെ തിരിക്കേണ്ടിവന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇരുപതിനം മത്സരങ്ങളാണ് നടത്തിയിരുന്നത്. യു.പി, എൽ.പി വിഭാഗത്തിൽ പത്തിന മത്സരങ്ങളും. വ്യാഴാഴ്ച ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലാണ്, സയൻസ്, സാമൂഹിക ശാസ്ത്രം, ഗണിതം, ഐ.ടി മേളകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story