Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:12 AM IST Updated On
date_range 19 Oct 2017 11:12 AM ISTഅയൽക്കൂട്ട അംഗങ്ങൾക്കായി കുടുംബശ്രീ സ്കൂൾ
text_fieldsbookmark_border
ഇൗങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സ്കൂൾ (സാമൂഹികാധിഷ്ഠിത അയൽക്കൂട്ട പഠനക്കളരി) ആരംഭിക്കുന്നു. ഇതിെൻറ മുന്നോടിയായി എ.ഡി.എസ് റിസോഴ്സ് പേഴ്സന്മാരുടെ ദ്വിദിന പരിശീലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഐബി റെജി, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഉഷകുമാരി, റീന ബഷീർ, സി.ഡി.എസ് ചെയർപേഴ്സൻ യു.പി. ഹേമലത, വൈസ് ചെയർപേഴ്സൻ ബിന്ദു സാമി എന്നിവർ സംസാരിച്ചു. പരിശീലനത്തിന് കെ. ശശീന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് കേരളോത്സവം: അത്ലറ്റിക്സിൽ പുതുപ്പാടി ചാമ്പ്യന്മാർ ഈങ്ങാപ്പുഴ: കൊടുവള്ളി ബ്ലോക്ക് കേരളോത്സവത്തിെൻറ അത്ലറ്റിക് മത്സരങ്ങൾ പുതുപ്പാടി ഗവ. ഹൈസ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ ഒതയോത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ.സി. ഷിഹാബ്, സോബി ടീച്ചർ, പുതുപ്പാടി ഹൈസ്കൂൾ എച്ച്.എം ടി.എം. അബ്ദുൽ മജീദ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹ്മാൻ, ജി.ഒ. അബിനേഷ്കുമാർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും മടവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story