Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:12 AM IST Updated On
date_range 19 Oct 2017 11:12 AM ISTനഗരത്തിന് പുതിയ ഉദ്യാനം
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിന് മറ്റൊരു ഉദ്യാനം കൂടി അണിഞ്ഞൊരുങ്ങി. കൃഷ്ണൻ നായർ റോഡിൽ കരുവിശ്ശേരിയിലാണ് നഗരസഭയുടെ പുതിയ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. എം. ഭാസ്കരൻ മേയറായിരുന്നപ്പോൾ റോഡിനരികിൽ നീളത്തിൽ കിടന്ന സ്ഥലം പാർക്കിനായി ഏറ്റെടുക്കുകയായിരുന്നു. മതിലിൽ മാത്രമൊതുങ്ങിയ 10 സെേൻറാളം വരുന്ന പാർക്ക് കുറെക്കാലം കാടുപിടിച്ചുകിടന്നു. തുടർന്ന് നഗരത്തിലെ ഉദ്യാനങ്ങൾ നവീകരിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ പ്രവൃത്തി തീർക്കുകയായിരുന്നു. സ്ഥലത്ത് മുമ്പുണ്ടായിരുന്ന മഴ മരങ്ങൾക്ക് ചുറ്റും ഗ്രാനൈറ്റ് തറെകട്ടി നിലം മുഴുവൻ ടൈലിട്ട പാർക്കിെൻറ വടക്കേയറ്റത്ത് സ്ഥിരം ഒാപൺ സ്റ്റേജും തെക്കേ മൂലയിൽ ഉയർന്ന ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പുതിയതായി 11 മാവിൽ തൈകളും ഇവയിൽ എെട്ടണ്ണത്തിന് ഗ്രാനൈറ്റ് തറയും ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടമായി ഉപയോഗിക്കാവുന്ന വിധമാണ് തറകളുടെ നിർമാണം. സോളാർ വിളക്കുകളും പ്രായമായവർക്കും കുട്ടികൾക്കുമായി പ്രത്യേക മൂലകളും സ്പോൺസർമാരെ കണ്ടെത്തി ഒരുക്കാനും ശ്രമമുണ്ട്. നാളെ നടക്കുന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story