Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ഫുട്‌ബാള്‍:...

യൂത്ത് ഫുട്‌ബാള്‍: അത്തോളി ജി.വി.എച്ച്.എസ്.എസിന് ജയം

text_fields
bookmark_border
കോഴിക്കോട്: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സി​െൻറ ഭാഗമായുള്ള ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച നടന്ന കോഴിക്കോട് പാദ മത്സരത്തില്‍ അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് വിജയം. ദേവഗിരി സ​െൻറ് ജോസഫ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ വിഭാഗം മത്സരത്തില്‍ തലക്കുളത്തൂര്‍ സി.എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളിനെ 4--3നാണ് അത്തോളി സ്‌കൂള്‍ തോൽപിച്ചത്. ആദിത്യ ബാലു, എം. അഖിൽ, മുഹമ്മദ് മുനവ്വിർ, പി.വി. സലാം എന്നിവര്‍ ഗോൾ നേടി. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കോഴിക്കോട് സാമൂതിരീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിനോടും തലക്കുളത്തൂര്‍ സ്‌കൂള്‍ പരാജയപ്പെട്ടു. സ്‌കോർ: 5--0. ഇതേ ഗ്രൗണ്ടില്‍ നടന്ന കോളജ് വിഭാഗം മത്സരത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മഞ്ചേരി എൻ.എസ്.എസ് കോളജിനെ തോൽപിച്ചു. photo: football റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സി​െൻറ ഭാഗമായുള്ള ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ തലക്കുളത്തൂര്‍ സി.എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളിനെ നേരിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story