Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകപ്പുറം റോഡരികിലെ ...

കപ്പുറം റോഡരികിലെ മാലിന്യം നീക്കംചെയ്തു

text_fields
bookmark_border
എകരൂല്‍: കപ്പുറം യൂത്ത് വിങ് ക്ലബ് പ്രവര്‍ത്തകര്‍ റോഡരികില്‍ കുന്നുകൂടിക്കിടന്ന മാലിന്യം നീക്കംചെയ്തു. ഏറെനാളായി മാലിന്യക്കൂമ്പാരമായി നാട്ടുകാർക്ക് ദുരിതം സൃഷ്ടിച്ച വട്ടോളിബസാര്‍ -കപ്പുറം റോഡരികിലെ പാറക്കുളം പ്രദേശത്താണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളിയിരുന്നത്. ക്ലബിലെ 50ഓളം അംഗങ്ങളാണ് ശുചീകരണത്തില്‍ പങ്കാളികളായത്. റോഡരികിലെ മാലിന്യം തള്ളുന്നതിനെതിരെ ക്ലബ് പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിലും പൊലീസിലും പരാതിനല്‍കിയിട്ടുണ്ട്. ഇരുട്ടി​െൻറ മറവില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ പ്രദേശത്തെ പൊതുകൂട്ടായ്മയായ ക്ലബ്പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. റവന്യൂ ജില്ല സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപവത്കരണം നാളെ പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ അഞ്ചു മുതൽ എട്ടു വരെ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കും. ഹയർ സെക്കൻഡറി, വി.എച്ച്.സി, ഹൈസ്കൂൾ, പ്രൈമറി കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിലുമായി പതിനായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story