Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:21 AM IST Updated On
date_range 18 Oct 2017 11:21 AM ISTഗെയിൽ പൈപ്പ് ലൈൻ: യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു
text_fieldsbookmark_border
* പഞ്ചായത്തിനെതിരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സെൻറ വിയോജന കുറിപ്പ് കൊടിയത്തൂർ: നിർദിഷ്ട കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് അലൈൻമെൻറ് മാറ്റണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അംഗങ്ങളായ കെ.വി. അബ്ദുറഹിമാൻ, സുജ ടോം എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന യോഗത്തിൽ 19ാമത്തെ അജണ്ടയായി വിഷയം പരിഗണിെച്ചങ്കിലും നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചല്ലാതെ ചർച്ചയിെല്ലന്ന പ്രസിഡൻറിെൻറ നിലപാടിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. വിഷയത്തിൽ ഭരണകക്ഷിയിൽപെട്ട സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ താജുന്നീസ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായി. അലൈൻമെൻറിൽ മാറ്റംവരുത്തി മാത്രമേ പദ്ധതി നടത്താവൂ എന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം, ജനങ്ങളുടെ ആശങ്കയകറ്റി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടി വേണമെന്നും പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയതായി പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല വ്യക്തമാക്കി. ബഹിഷ്കരിച്ച് ഇറങ്ങിവന്ന യു.ഡി.എഫ് അംഗങ്ങൾക്ക് പ്രവർത്തകർ സ്വീകരണം നൽകി. എൻ.കെ. അഷ്റഫ്, വി.പി.എ. ജലീൽ, കെ. ഹസ്സൻകുട്ടി, എ.കെ. റാഫി, ഫസൽ കൊടിയത്തൂർ, ടി.പി. മൻസൂർ, കെ.ടി. ഹർഷാദ്, സമദ് കണ്ണാട്ടിൽ, കെ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story