Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:11 AM IST Updated On
date_range 17 Oct 2017 11:11 AM ISTയു.ഡി.എഫ് ഹർത്താൽ ബേപ്പൂരിൽ സമാധാനപരം
text_fieldsbookmark_border
ബേപ്പൂർ: യു.ഡി.എഫ് ഹർത്താലിനോടനുബന്ധിച്ച് ബേപ്പൂരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബസ് ഗതാഗതം പൂർണമായും നിലച്ചു. സ്കൂളുകൾ പ്രവർത്തിച്ചില്ല. ബാങ്കുകൾ അടഞ്ഞുകിടന്നു. തുറമുഖ ഓഫിസ്, ലക്ഷദ്വീപ് ഓഫിസ്, ഫിഷറീസ് ഓഫിസ്, കോസ്റ്റ് ഗാർഡ്, മാത്തോട്ടം ഫോറസ്റ്റ് വനശ്രീ ഓഫിസ്, ക്വയർ ഫാക്ടറി തുടങ്ങി കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ ഹാജർനില വളരെ കുറവായിരുന്നു. ബേപ്പൂർ ഫിഷിങ് ഹാർബർ പതിവുപോലെ പ്രവർത്തിച്ചു. ഹാർബറിനു സമീപത്തെ ഹോട്ടലുകളും ഇൻഡസ്ട്രിയലും മറ്റു കടകമ്പോളങ്ങളും തെരുവുകച്ചവടങ്ങളും സാധാരണപോലെത്തന്നെ സജീവമായിരുന്നു. ഹർത്താൽ അനുകൂലികളുടെ പ്രകടനത്തോടനുബന്ധിച്ച് മാത്തോട്ടം, അരക്കിണർ ഭാഗങ്ങളിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. പൊലീസിെൻറ സന്ദർഭോചിതമായ ഇടപെടൽമൂലം സംഘർഷത്തിന് അപ്പോൾത്തന്നെ അയവുവന്നു. ku16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story