Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീതി സാഹിബ് പ്രതിഭ...

സീതി സാഹിബ് പ്രതിഭ പുരസ്കാരം വിതരണം ചെയ്തു

text_fields
bookmark_border
സീതി സാഹിബ് പ്രതിഭ പുരസ്കാരം വിതരണം ചെയ്തു കൊടിയത്തൂർ:- സീതി സാഹിബ് കൾചറൽ സ​െൻറർ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. സ്വീകരണ സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.ഐ.ടിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എം. മുബീൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എസ്. പ്രശാന്ത്കുമാർ, നഴ്സിങ് പി.ജി പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് റസ്ല പറക്കുഴി എന്നിവർക്കാണ് സ്വീകരണം നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ, മെംബർ കെ.വി. അബ്ദുറഹ്മാൻ, എം.എ. അബ്ദുറഹ്മാൻ ഹാജി, എം. മുഹമ്മദ് മദനി, കെ.ടി. മൻസൂർ, പി. അബ്ദുൽ ഹഖ്, വളപ്പിൽ വീരാൻകുട്ടി, എൻ.കെ. അഷ്റഫ്, സി.കെ. ബീരാൻകുട്ടി, ഫസൽ കൊടിയത്തൂർ, പി.സി. അബൂബക്കർ, ഇ. ആലിക്കുട്ടി, എൻ. നസ്റുല്ല തുടങ്ങിയവർ സംസാരിച്ചു. പി.സി. അബ്ദുന്നാസർ സ്വാഗതം പറഞ്ഞു. വി.എ. റഷീദ് നന്ദി പറഞ്ഞു. photo Kdr1 ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എം. മുബീന് സീതി സാഹിബ് പ്രതിഭ പുരസ്കാരം എം.ഐ. ഷാനവാസ് എം.പി സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story