Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:09 AM IST Updated On
date_range 16 Oct 2017 11:09 AM ISTവേണ്ടത്ര ജീവനക്കാരെ നിയമിച്ചില്ല ഫോറസ്റ്റ് സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങാൻ നിർേദശം
text_fieldsbookmark_border
കൽപറ്റ: ജില്ലയിൽ പുതുതായി ഉദ്ഘാടനം ചെയ്ത മാതൃക ഫോറസ്റ്റ് സ്റ്റേഷനുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാൻ നിർേദശം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും വേണ്ടത്ര ജീവനക്കാരെ നിയമിക്കാതെയുമാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വകുപ്പിലെ ചില ഉന്നതാധികാരികൾ നിർദേശം നൽകിയിരിക്കുന്നത്. സ്േറ്റഷൻ അതിർത്തി, ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിജ്ഞാപനം ഇതുവരെയും ഇറങ്ങിയിട്ടില്ല. കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ ഒരുക്കുന്നത് നല്ലതാണെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾകൂടി ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ജനറൽ ഡയറി മാത്രം ഒാപൺ ചെയ്ത് പ്രവർത്തനമാരംഭിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി റേഞ്ചിൽ രണ്ട് ഫോറസ്റ്റ് സ്റ്റേഷനുകൾ ഇൗ മാസം ആറിനാണ് വനംമന്ത്രി ഉദ്ഘാടനം ചെയ്തത്. മേപ്പാടി റേഞ്ചിനു കീഴിലുള്ള മുണ്ടക്കൈ, വൈത്തിരി എന്നി രണ്ടു സ്റ്റേഷനുകളിൽ ആവശ്യമായ വെള്ളം, ഫർണിച്ചർ എന്നിവപോലും ലഭ്യമാക്കിയിട്ടില്ല. ചെതലയം റേഞ്ചിെൻറ പരിധിയിൽ പ്രഖ്യാപിച്ച പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനു നിലവിൽ കെട്ടിടം പോലുമില്ല. സെക്ഷൻ ഹെഡ് ക്വാർട്ടറിലാണ് പ്രവർത്തിക്കാൻ നിർദേശിച്ചിട്ടുള്ളത്. ഈ സ്റ്റേഷനുകളുടെയെല്ലാം അതിർത്തി ഉൾപ്പെടെയുള്ള അധികാരപരിധി നോട്ടിഫൈ ചെയ്യുകയോ ജീവനക്കാരുടെ ക്യത്യമായ എണ്ണം സംബന്ധിച്ച ഉത്തരവിറക്കുകയോ, ആവശ്യമായ ജീവനക്കാർ, വാഹനം മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. വനിതാ ജീവനക്കാർ അടക്കമുള്ളവർക്ക് താമസ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ബന്ധപ്പെട്ട സ്റ്റേഷനുകളിൽ സജ്ജമാക്കേണ്ടതുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനാൽ മൂന്നോ നാലോ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന സെക്ഷനുകളിലെ ജീവനക്കാർ നിരവധി വിഷയങ്ങൾ 24 മണിക്കൂറും കൈകാര്യം ചെയ്യേണ്ട ഗതികേടിലുമാകും. ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കും. സ്റ്റേഷൻ പ്രവർത്തനം തട്ടിക്കൂട്ടി ആരംഭിക്കുന്നതുമൂലം വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനോ വനസംരക്ഷണ പ്രവർത്തനങ്ങൾ യഥാവിധി നടത്തുന്നതിനോ സാധിക്കില്ല. അതിനാൽ, നോട്ടിഫിക്കേഷനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതു വരെയെങ്കിലും ധൃതിപിടിച്ചുള്ള തീരുമാനങ്ങളിൽനിന്ന് പിന്മാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങാനുള്ള തീരുമാനത്തെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്.പി.എസ്.എ) അറിയിച്ചു. അജ്ഞാത ജീവി ആടിനെ ആക്രമിച്ചു മാനന്തവാടി: അജ്ഞാത ജീവി ആടിനെ ആക്രമിച്ചു. കൊയിലേരി കമ്മന മഞ്ഞപ്പറമ്പില്‍ ശിവദാസെൻറ ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ആടിെൻറ തലയില്‍ കണ്ണിനു താഴെയായി അജ്ഞാത ജീവിയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വീടിനു സമീപമുള്ള കൂട്ടില്‍ കെട്ടിയിട്ടിരുന്ന അഞ്ച് ആടുകളില്‍ ഒരാടിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആടുകളുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അജ്ഞാതജീവി ഓടിമറഞ്ഞിരുന്നു. ശമ്പളവും ജോലിയും നിഷേധിക്കുന്നതിനെതിരെ കൂട്ട സത്യഗ്രഹം മേപ്പാടി: ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികൾക്ക് ആഴ്ചയിൽ ആറുദിവസം ജോലി നൽകുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് തോട്ടം തൊഴിലാളി യൂനിയെൻറ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മേപ്പാടിയിൽ കൂട്ടസത്യഗ്രഹം നടത്തി. യൂനിയൻ ജില്ല സെക്രട്ടറി പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. മനോഹരൻ അധ്യക്ഷത വഹിച്ചു. എ. ബാലചന്ദ്രൻ, സ്വാമിനാഥൻ, ഷാജി ചോലമല എന്നിവർ സംസാരിച്ചു. സി. സഹദേവൻ സ്വാഗതവും ബീരാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story