Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാളയത്ത്​ വന്നാൽ...

പാളയത്ത്​ വന്നാൽ നഗരത്തിലെ അന്തരീക്ഷം മലിനമാണോയെന്നറിയാം

text_fields
bookmark_border
മലിനീകരണ നിയന്ത്രണ ബോർഡി​െൻറ പാളയത്തെ കേന്ദ്രത്തിൽനിന്ന് അന്തരീക്ഷ മാലിന്യ അളവ് തത്സമയം പ്രദർശിപ്പിച്ചു തുടങ്ങി കോഴിക്കോട്: അന്തരീക്ഷ വായുവിലെ മാലിന്യം അളക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡി​െൻറ സംസ്ഥാനത്തെ മൂന്നാമത്തെ അത്യാധുനിക കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു തുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മറ്റു രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വൻ തിരക്കുള്ള പാളയം ബസ്സ്റ്റാൻഡിലെ പഴയ ഇൻഫർമേഷൻ കൗണ്ടറിന് മുകളിലുള്ള കേന്ദ്രത്തിൽ സ്ഥാപിച്ച വലിയ എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡ് വഴിയാണ് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത്. കോഴിക്കോെട്ട അന്തരീക്ഷ മാലിന്യം പരിധി വിടുന്നില്ലെന്നാണ് കേന്ദ്രത്തിൽനിന്നുള്ള വിവരങ്ങളിൽനിന്ന് വ്യക്തമാവുന്നത്. കോഴിക്കോട് നഗരാന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ്, നൈട്രജൻ, സൾഫർഡയോക്സൈഡ് തുടങ്ങി എല്ലാ വാതകങ്ങളുടെയും തോത് തത്സമയം അളന്ന് ഓൺലൈനിൽ രേഖപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഒാരോ മിനിറ്റിലുമുള്ള കാറ്റി​െൻറ ഗതി, വേഗം, അന്തരീക്ഷ താപം എന്നിവയും ബോർഡിൽ കാണാം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ദേശീയ അന്തരീക്ഷ വായു ഗുണ നിയന്ത്രണ പദ്ധതി പ്രകാരമാണ് സംവിധാനം. കണ്ടിന്യൂവസ് ആംബിയൻറ് എയർ ക്വാളിറ്റി മോണിറ്ററിങ് സ്േറ്റഷൻ എന്നാണ് സാങ്കേതിക നാമം. ഓരോ മിനിറ്റിലുമുള്ള മാലിന്യത്തി​െൻറ തോത് നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഉടൻ നടപടിയെടുക്കാനുമാകുമെന്നതാണ് കേന്ദ്രം കൊണ്ടുള്ള ഉപയോഗം. കോഴിക്കോട് നഗരസഭ മലിനീകരണ നിയന്ത്രണ ബോർഡിന് യന്ത്രങ്ങൾ സ്ഥാപിക്കാൻ പാളയത്ത് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. കോഴിക്കോട്ട് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ രണ്ട് അന്തരീക്ഷ മാലിന്യമളക്കുന്ന സംവിധാനങ്ങൾ നേരത്തേ നിലവിലുണ്ടെങ്കിലും ഇവയിൽനിന്ന് മാസത്തിൽ 10 ദിവസം മാത്രം പരിമിതമായ വിവരങ്ങളാണ് ലഭിക്കുന്നത്. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുകളിലും നല്ലളം ഡീസൽ നിലയത്തിന് സമീപവുമായിരുന്നു പഴയ മാലിന്യമളക്കാനുള്ള സ്േറ്റഷനുകൾ. ആഴ്ചയിൽ കൂടിയാൽ രണ്ടു ദിവസം മാത്രമേ ഇവ പ്രവർത്തിക്കുകയുള്ളൂ. അന്തരീക്ഷ വായു മേന്മ പരിശോധനകൊണ്ടുള്ള നേട്ടം പരിശോധന ഫലം പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാനുള്ള മുഖ്യ രേഖയാണ് വായുവി​െൻറ മേന്മ അളക്കുന്നതിനൊപ്പം ഒാരോ സ്ഥലത്തെയും അന്തരീക്ഷ മലിനീകരണത്തി​െൻറ പ്രവണതയും വ്യക്തമാകുന്നു ആരോഗ്യ പ്രശ്നങ്ങൾക്ക് ഉടൻ നടപടി നഗരാസൂത്രണത്തിനും മറ്റു പശ്ചാത്തലമൊരുക്കുന്നതിനും സഹായകരം വ്യവസായ മലിനീകരണം തടഞ്ഞ് വായുവി​െൻറ മേന്മ നിലനിർത്താനാവുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story