Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:05 AM IST Updated On
date_range 16 Oct 2017 11:05 AM ISTപൊലീസ് കാമറ ദിവസവും 'പിടിക്കുന്നത്' നൂറോളം നിയമ ലംഘനങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിെൻറ വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകൾ വഴി പൊലീസ് ഒാരോ ദിനവും പിടികൂടുന്നത് നൂറോളം ട്രാഫിക് നിയമ ലംഘനങ്ങൾ. 2077 നിയമ ലംഘനങ്ങളാണ് കഴിഞ്ഞ മാസം മാത്രം കണ്ടെത്തിയത്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ചവരാണ് പ്രധാനമായും കാമറയുടെ 'പിടിയിലായത്'. ഇൗ ഇനത്തിൽ മാത്രം 1113 പേരിൽനിന്നാണ് സിറ്റി പൊലീസ് പിഴ ഇൗടാക്കിയത്. ഫുട്പാത്തുകൾ കൈയേറിയുള്ള വാഹന പാർക്കിങ്, ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര, കണ്ണാടിയില്ലാത്ത വാഹനങ്ങൾ, ട്രാഫിക് പോയൻറുകളിലെ സിഗ്നൽ ലംഘനം, സീബ്ര വരയിലെ പാർക്കിങ്ങും കാൽനട യാത്രക്കാർ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുേമ്പാൾ വാഹനം നിർത്താതിരിക്കലും, യൂനിഫോം ധരിക്കാതെയുള്ള ഡ്രൈവിങ്, മൂവർ സംഘത്തിെൻറ ഇരുചക്ര വാഹനയാത്ര, അലക്ഷ്യമായ ഡ്രൈവിങ് തുടങ്ങിയവയാണ് കാമറയുടെ കണ്ണുകളിൽപ്പെട്ട മറ്റു നിയമലംഘനങ്ങൾ. കാമറ ദൃശ്യങ്ങൾ കൈമാറിയാണ് ഇത്തരം നിയമലംഘനങ്ങളിൽ പൊലീസ് പിഴ ഇൗടാക്കുന്നത്. നേരത്തേ ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് കൺേട്രാൾ റൂം സന്ദർശിച്ചപ്പോൾ വിവിധ കാമറകൾ പ്രവർത്തിക്കാത്തത് ശ്രദ്ധയിൽപ്പെടുകയും ഇവ ഉടൻ നന്നാക്കാൻ ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാറിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതോെടയാണ് 70 കാമറകളും പ്രവർത്തന സജ്ജമായത്. മാത്രമല്ല, കൺട്രോൾ റൂം വാഹനങ്ങളിലെ കാമറകളുടെ കേടുപാടുകൾ തീർത്ത് രാത്രിയിലെ വാഹനപരിശോധനയും പൊലീസ് കാമറയിൽ പകർത്തുന്നുണ്ട്. പേട്രാളിങ് സംഘത്തിെൻറ പരിശോധന കൂടി കണക്കാക്കുേമ്പാൾ കേസുകൾ ഇനിയും കൂടുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കാമറ നിരീക്ഷണത്തിലൂടെയും അല്ലാതെയുമായി നഗരത്തിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കുറച്ച് അപകടങ്ങൾ പരമാവധി ഇല്ലാതാക്കുകയാണ് സിറ്റി പൊലീസിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story