Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:05 AM IST Updated On
date_range 16 Oct 2017 11:05 AM ISTഗെയിൽ പൈപ്പ് ലൈൻ: ജനവാസ മേഖല ഒഴിവാക്കണം -^വി.ടി. ബൽറാം എം.എൽ.എ
text_fieldsbookmark_border
ഗെയിൽ പൈപ്പ് ലൈൻ: ജനവാസ മേഖല ഒഴിവാക്കണം --വി.ടി. ബൽറാം എം.എൽ.എ * സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എം.എൽ.എ സമരഭൂമി സന്ദർശിച്ചു കൊടിയത്തൂ൪: നിർദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈൻ പദ്ധതി ജനവാസ മേഖലയിൽനിന്നു മാറ്റണമെന്ന് വി.ടി. ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു. മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തിയായ എരഞ്ഞിമാവിൽ നടക്കുന്ന ഗെയ്ൽവിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിൽ വിഷയം നേരത്തേതന്നെ കേരള നിയമസഭയിൽ ഉന്നയിച്ചിരുന്നു. അടുത്ത സഭയിൽ വീണ്ടും ചർച്ചക്ക് കൊണ്ടുവരുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. യു.ഡി.എഫ് ചെയർമാൻ പുതുക്കുടി മജീദ് അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ടി. അഷ്‌റഫ്, സംയുക്ത സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, ജിം അക്ബർ, എം.കെ. കുഞ്ഞുമുഹമ്മദ്, റൈഹാന ബേബി, കെ.വി. അബ്ദുറഹിമാൻ, കെ.പി. അബ്ദുറഹിമാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ടി. മന്‍സൂര്‍, കെ. നജീബ്, കെ. അബൂബക്കർ, അലവിക്കുട്ടി കാവനൂർ, പ്രഫ. കെ.എ. നാസർ, ഒ.എം. അബൂബക്കർ സിദ്ദീഖ്, നിസാം കാരശ്ശേരി, സി.ടി. അഹമ്മദ്കുട്ടി, ടി.പി. മുഹമ്മദ്, ജബ്ബാർ സഖാഫി, എൻ.കെ. അശ്റഫ്, സാലിം ജിറോഡ്, സലാം തേക്കുംകുറ്റി, ബാവ പവർ വേൾഡ്, കെ. കോയ, യൂനുസ് പുത്തലത്ത്, കരീം പഴങ്കൽ, ജാഫർ എരഞ്ഞിമാവ്, നൗഷാദ് എരഞ്ഞിമാവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story