Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി മണ്ഡലത്തില്‍...

കൊടുവള്ളി മണ്ഡലത്തില്‍ രണ്ടുകോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് അനുമതി

text_fields
bookmark_border
താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തില്‍ രണ്ടുകോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. പി.ഡബ്ല്യൂ.ഡി നോണ്‍ പ്ലാന്‍ ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ഇയ്യാട്-എളേറ്റില്‍ വട്ടോളി-വള്ളിയോത്ത് റോഡ് ഓവുചാല്‍ നിർമാണവും റോഡ് നവീകരണം എന്നിവക്ക് 25 ലക്ഷം രൂപ, ചക്കാലക്കല്‍ ടൗണില്‍ സ്ലാബ്-ഓവുചാല്‍ നിർമാണം എട്ടു ലക്ഷം, പടനിലം-നരിക്കുനി റോഡില്‍ ഓവുചാല്‍ നിർമാണം 17 ലക്ഷം, പൂനൂര്‍-നരിക്കുനി റോഡു നവീകരണം അഞ്ചുലക്ഷം, നാലുപുരക്കല്‍ ചെമ്പക്കുന്ന്-തച്ചൂര്‍താഴം റോഡി​െൻറ ഓവുചാല്‍ നിർമാണം അഞ്ചുലക്ഷം, പാലങ്ങളുടെയും, കലുങ്കുകളുടെയും പെയിൻറിംഗ് പ്രവൃത്തികള്‍ക്ക് അഞ്ചുലക്ഷം, നരിക്കുനി റോഡ് ഡിവിഷനിലെ കിലോമീറ്റര്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാനും റീപെയിൻറിംഗിനും രണ്ടുലക്ഷം, കാപ്പാട്-തുഷാരഗിരി-അടിവാരം റോഡി​െൻറ ഓവുചാല്‍ നിർമാണം 45 ലക്ഷം, ഇൗ റോഡി​െൻറ സൈഡ് ഭിത്തി നിർമാണത്തിന് 20 ലക്ഷം, മൈക്കാവ്-ശാന്തിനഗര്‍ റോഡ് പുനരുദ്ധാരണത്തിന് അഞ്ചുലക്ഷം, മലോറം-തലയാട് റോഡ് പുനരുദ്ധാരണം അഞ്ചുലക്ഷം, കളരാന്തിരി-പട്ടിണിക്കര--നെല്ലാങ്കണ്ടി റോഡ് വീതികൂട്ടല്‍ 25 ലക്ഷം രൂപ എന്നീ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story