Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലാളിയെ ആക്രമിച്ച...

തൊഴിലാളിയെ ആക്രമിച്ച കരടിയെ പിടിക്കാൻ കൂട്​ സ്ഥാപിച്ചു

text_fields
bookmark_border
ഗൂഡല്ലൂർ: തേയിലത്തോട്ടത്തിൽവെച്ച് സ്ത്രീയെ ആക്രമിച്ച കരടിയെയും കുട്ടികളെയും പിടികൂടാൻ വനംവകുപ്പ് കൂടുസ്ഥാപിച്ചു. മേഫീൽഡ് എസ്റ്റേറ്റ് തൊഴിലാളി അമ്മാളുവിനെയാണ് കരടി ആക്രമിച്ചത്. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പി​െൻറ ഭാഗത്തുനിന്ന് സഹായം ലഭിച്ചിെല്ലന്നും ആശുപത്രിയിൽ പോയി അമ്മാളുവി​െൻറ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ അധികൃതർ തയാറായിെല്ലന്നും പരാതി ഉയർന്നു. ചികിത്സ സഹായത്തിനും മറ്റുമായി എസ്റ്റേറ്റി​െൻറ പ്രതിനിധിയെ ആശുപത്രിയിൽ നിർത്തിയിട്ടുമുണ്ട്. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണി മേഫീൽഡ് എസ്റ്റേറ്റിൽ അമ്മാളുവി​െൻറ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അതേസമയം, കൂടുവെച്ചെങ്കിലും വന്യമൃഗത്തി​െൻറ സാന്നിധ്യം കാമറയിൽ പതിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story