Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightത്രേസ്യാമ്മ ടീച്ചറുടെ...

ത്രേസ്യാമ്മ ടീച്ചറുടെ തങ്കക്കുടത്തിന്​ സ്വർണം

text_fields
bookmark_border
മാനന്തവാടി: ബുദ്ധിമുട്ടുകള്‍ക്കിടയിലും നിശ്ചയദാർഢ്യത്തോടെ ജിഷ്ണു കൈയിലെ ഹാമര്‍ സ്വര്‍ണത്തിലേക്ക് കറക്കിയെറിഞ്ഞപ്പോള്‍ ത്രേസ്യാമ്മ ടീച്ചറുടെ കണ്ണുനിറഞ്ഞു. ഈ വര്‍ഷത്തെ കായികമേളയോടെ അധ്യാപനത്തില്‍നിന്നും വിരമിക്കുന്ന പി.ജി. ത്രേസ്യാമ്മ എന്ന കായിക അധ്യാപികക്കുള്ള ഗുരുദക്ഷിണയായിരുന്നു വടുവന്‍ചാല്‍ എച്ച്.എസ്.എസിലെ ജിഷ്ണുവി​െൻറ സ്വര്‍ണനേട്ടം. ജൂനിയര്‍ ബോയ്‌സ് ഹാമര്‍ ത്രോ മത്സരത്തിലാണ് ജിഷ്ണു ഒന്നാമതെത്തിയത്. ഫുട്ബാളില്‍ മികച്ച ഡിഫന്‍ഡറായ ജിഷ്ണു 2016, 15 വര്‍ഷങ്ങളില്‍ നോര്‍ത്ത് സോണ്‍ സ്‌കൂള്‍ സബ്ജൂനിയര്‍ ഫുട്ബാള്‍ ടുര്‍ണമ​െൻറില്‍ വയനാട് ടീമില്‍ കളിച്ചിരുന്നു. കഴിഞ്ഞ ജില്ല സ്‌കൂള്‍ കായികമേളയില്‍ ഹാമര്‍ ത്രോയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ജിഷ്ണു നേടിയിരുന്നു. വടുവന്‍ചാല്‍ ചീനപ്പുല്ല് പുതിയേടത്ത് ബാബുവി​െൻറയും സാവിത്രിയുടെയും ഏകമകനായ ജിഷ്ണുവിലെ താരത്തെ കണ്ടെത്തുന്നതും പരിശീലിപ്പിക്കുന്നതും കായികധ്യാപിക ത്രോസ്യാമ്മയാണ്. അമ്മയുടെ അസുഖത്തിനും കൂലിപ്പണിയെടുത്ത് വീടുനോക്കുന്ന അച്ഛ‍​െൻറ കഷ്ടപ്പാടിനുമിടയില്‍ പൊരുതിനേടിയ ഈ മെഡല്‍ ടീച്ചര്‍ക്കാണ് സമർപ്പിക്കുന്നതെന്നാണ് ജിഷ്ണു പറഞ്ഞത്. നല്ലൊരു സ്‌പോണ്‍സറെ കിട്ടിയാല്‍ ജിഷ്ണുവിനെ ഉന്നതങ്ങളിലെത്തിക്കാനാകുെമന്ന് ടീച്ചര്‍ പറയുന്നു. 33 വര്‍ഷം വടുവന്‍ചാല്‍ എച്ച്.എസ്.എസിലെ കായികധ്യാപികയായി സേവനമനുഷ്ഠിച്ച കാട്ടിക്കുളം പള്ളിക്കാപ്പറമ്പില്‍ പി.ജി. ത്രേസ്യാമ്മക്ക് ഇത് യാത്രയയപ്പ് മേളയാണ്. മീനങ്ങാടിയോടും കാക്കവയലിനോടും പൊരുതി നേരിയ വ്യത്യാസത്തിലാണ് ടീച്ചറുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ടീം മുൻവർഷങ്ങളിൽ ജില്ല കായികമേളകളില്‍ മൂന്നാം സ്ഥാനം നേടാറ്. 83ല്‍ സര്‍വിസില്‍ കയറിയ ടീച്ചര്‍ ഒരുവര്‍ഷം വാകേരി സ്‌കൂളില്‍ ജോലിചെയ്ത ശേഷമാണ് വടുവന്‍ചാലിലെത്തുന്നത്. പി.സി. അനീഷ്, പി.എം ഹാനിഷ്. ജിനേഷ് തുടങ്ങി ഒട്ടേറേ ദേശീയതാരങ്ങള്‍ വളര്‍ന്നുവന്നത് ടീച്ചറുടെ ശിക്ഷണത്തിലാണ്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പി.ടി. ഉഷയുടെ സഹപാഠിയായിരുന്നു ടീച്ചർ. ഒ.എം. നമ്പ്യാരായിരുന്നു പരിശീലകൻ. 1979ല്‍ ദേശീയ സ്‌കൂള്‍ കായികമേളയില്‍ 4x100 റിലെയില്‍ ടീച്ചറും ഉഷയും ഉള്‍പ്പെട്ട കേരള ടീമാണ് സ്വര്‍ണം നേടിയത്. സുജാത ടീച്ചര്‍ക്കും വിജയ ടീച്ചര്‍ക്കും പിന്നാലെ ത്രേസ്യാമ്മ ടീച്ചറും സ്‌കൂള്‍ ട്രാക്കുകളോട് വിടപറയുകയാണ്. കല്‍പറ്റ എസ്.ഐ മാത്യുവാണ് ഭര്‍ത്താവ്. ടിൻറു മാത്യു, ടിനു മാത്യു എന്നിവര്‍ മക്കളാണ്. ഇവർ ട്രാക്കിലെ വേഗമേറിയ താരങ്ങൾ സീനിയർ വിഭാഗത്തിൽ ഷെറിൻ ഷനോജും ആരികയും മാനന്തവാടി: ആദ്യദിനത്തെ ഗ്ലാമർ ഇനമായ 100 മീറ്റർ ഒാട്ടത്തിൽ താരങ്ങളായി ആറുപേർ. നന്ദന, ബിനീഷ്, അഖില, റോഷന്‍, ആരിക, ഷെറിന്‍ എന്നിവരാണ് ഇത്തവണത്തെ ജില്ല കായികമേളയിൽ ഏറ്റവും വേഗതയോടെ സ്വർണനേട്ടം കൊയ്തത്. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ തരിയോട് ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി സി. ബിനീഷ് ഒന്നാമതെത്തി. ഇടിയംവയൽ ബാബു-മിനി ദമ്പതികളുടെ മകനാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ കണിയാരം ഫാ. ജി.കെ.എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി കൽപറ്റ കേന്ദ്രീയ കായികപരിശീലന കേന്ദ്രത്തിലെ കെ.ടി.കെ. നന്ദനക്കാണ് ഒന്നാം സ്ഥാനം. കോഴിക്കോട് സ്വദേശിനിയായ നന്ദന പ്രകാശൻ-നിഷ ദമ്പതികളുടെ മകളാണ്. കഴിഞ്ഞവർഷം 200 മീറ്ററിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ജൂനിയർ ആൺകുട്ടികളിൽ പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ആടികൊല്ലി സ്വദേശിയുമായ റോഷൻ ലോറൻസും പെൺകുട്ടികളുടെ വിഭാഗത്തിൽ വടുവൻചാൽ ജി.എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർഥിനി എം.ആർ. അഖിലയും വേഗതയേറിയ താരമായി. തുടർച്ചയായി രണ്ടാം വർഷവും വേഗതയേറിയ താരമായ അഖില 800 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. കടൽമാട് പെരുമ്പാടിക്കുന്ന് മുറിക്കൽ രാജുവി​െൻറയും ടിസയുടെയും മകളാണ്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസിലെ പ്ലസ്ടു വിദ്യാർഥിയും മാണ്ടാട് മാങ്ങാട്ടതുമ്പുങ്കൽ ഷനോജ്-ഷീബ ദമ്പതികളുടെ മകനുമായ ഷെറിൻ ഷനോജ് വേഗതയേറിയ താരമായി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൽപറ്റ കേന്ദ്രീയ കായിക പരിശീലനകേന്ദ്രത്തിലെ സി.കെ. ആരികയാണ് താരം. കുറ്റ്യാടി പാറക്കടവ് ചേരിക്കാവിൽ സുഭാഷി​െൻറയും സുനിതയുടെയും മകളാണ് ആരിക. കഴിഞ്ഞവർഷം 100 മീറ്ററിലും 200 മീറ്ററിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story