Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ അപകടം; നാദാപുരം...

ബസ്​ അപകടം; നാദാപുരം താലൂക്ക് ആശുപത്രി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു

text_fields
bookmark_border
നാദാപുരം: താലൂക്ക് ആശുപത്രിയുടെ വിളിപ്പാടകലെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70ഒാളം പേർക്ക് പരിക്കേറ്റത് ആശുപത്രിയിൽ വികാരനിർഭര രംഗങ്ങൾക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മുഴുവനായും ഒരേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ആളുകളുടെ കൂട്ടനിലവിളിയും പരിക്കേറ്റവരെ തേടിയുള്ള ബന്ധുക്കളുടെ നെട്ടോട്ടവും ആശുപത്രിയെ ജനസാഗരമാക്കി. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതരും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ചു. ജോലികഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന ഡോക്ടർമാരും മറ്റു ജീവനക്കാരും തിരിച്ചെത്തി പരിക്കേറ്റവരെ പരിചരിച്ചു. ആശുപത്രിയിൽ ആറ് ഡോക്ടർമാരുടെ സേവനം ഒരേസമയം സൂപ്രണ്ട് ഗീത ഗുരുദാസി​െൻറ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കാൻ മുൻനിരയിലായിരുന്നു. ആശുപത്രിയിൽ ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ സമീപപ്രദേശങ്ങളിലെ എട്ട് ആംബുലൻസുകൾ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ എത്തിച്ചു. ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സമീറ, വൈ. പ്രസി സി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്മാർട്ട് ടി.വി സമർപ്പണം വാണിമേൽ: ഭൂമിവാതുക്കൽ എൽ.പി സ്കൂൾ അറബിക് ക്ലബ് സ്പോൺസർ ചെയ്ത സ്മാർട്ട് ടി.വി സമർപ്പണം വാണിമേൽ പഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ നിർവഹിച്ചു. പ്രധാനധ്യാപകൻ കെ. ഹരീഷ് ഏറ്റുവാങ്ങി. റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായ സി.പി. ശ്രീജ, എം.കെ. അഷ്റഫ്, സി.കെ. സുബൈർ, കെ.എൻ. ജാഫർ, എം.കെ. ഷീജ, കെ. ജോത്സന, അറബിക് ക്ലബ് ഭാരവാഹികളായ എൽ.കെ. റാസിൻ അലി, മുഹമ്മദ് സിനാൻ, നാഫിയ ടി. റാദിൻ, കെ.പി. അഹ്സൻ, മുഹമ്മദ് സനാഹ് എന്നിവർ സംസാരിച്ചു. വി. അഷ്റഫ് സ്വാഗതവും അഫ്റാസ് എം. അഹ്മദ് നന്ദിയും പറഞ്ഞു. ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം വളയം: മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ വടകര താലൂക്കിലെ ജന്തുക്ഷേമ ക്ലബ് വളയം യു.പി സ്കൂളിൽ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജന്തുക്ഷേമ ക്ലബംഗങ്ങളായ 70ഒാളം വിദ്യാർഥികൾക്ക് അഞ്ച് കോഴികളെയും കോഴിത്തീറ്റയും നൽകി. ഇതുവഴി ഉൽപാദിപ്പിക്കപ്പെടുന്ന മുട്ടകൾ സ്കൂൾ ഭക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് സുരക്ഷിതഭക്ഷണം നൽകാനും ലക്ഷ്യമിടുന്നു. ജില്ലയിലെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുത്ത ഉണ്ണികുളം പഞ്ചായത്തിലെ മുഹമ്മദ് പറയങ്കോടിനും ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായ വളയം പഞ്ചായത്തിലെ അജേഷ് തോട്ടുങ്കലിനുമുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. പട്ടികജാതി വിഭാഗങ്ങൾക്കുള്ള കോഴി വിതരണം ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. മേരി കെ. അബ്രഹാം നിർവഹിച്ചു. വളയം പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി അധ്യക്ഷത വഹിച്ചു. എൻ.പി. കണ്ണൻ, കെ.പി. കൃഷ്ണൻ, എം.കെ. അശോകൻ, ഡോ. സി.കെ. ഷാജിബ്, ഡോ. പി. ഗിരീഷ് കുമാർ, ടി.കെ. ദേവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story