Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 11:02 AM IST Updated On
date_range 14 Oct 2017 11:02 AM ISTകനത്ത മഴ: കുറ്റ്യാടിയിൽ നിരവധി കടകളിൽ വെള്ളം കയറി -
text_fieldsbookmark_border
കുറ്റ്യാടി: വെള്ളിയാഴ്ച ഉച്ചമുതൽ മൂന്ന് മണിക്കൂർ തുടർച്ചയായി പെയ്ത കനത്ത മഴയിൽ കുറ്റ്യാടിയിൽ നിരവധി കടകളിൽ വെള്ളം കയറി. വടകര റോഡിൽ പുതിയ ബസ്സ്റ്റാൻഡിന് എതിർവശത്തെ മൂന്ന് കെട്ടിടങ്ങളിലെ കടകളിലാണ് വെള്ളം കയറിയത്. വയനാട് റോഡിലും പെേട്രാൾ പമ്പ്മുതൽ നൂറ് മീറ്ററോളം ദൂരം റോഡിൽ വെള്ളം പൊങ്ങിയതിനാൽ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളും യന്ത്രസാമഗ്രികളും വെള്ളത്തിലായതിനാൽ പലർക്കും ആയിരങ്ങളുടെ നഷ്ടമുണ്ട്. വടകര റോഡിൽ യതീംഖാന കോംപ്ലക്സിലെ യതീംഖാന ഓഫിസ്, സവാരി സൈക്കിൾസ്, എം.എം.സി സ്റ്റോർസ്, കിടഡ്സ് ഗോൾഡ്, തൊട്ടടുത്ത സ്വർണാഭരണ നിർമാണ കട, ബാർബർ ഷോപ്, സമീപത്തെ കെട്ടിടത്തിലെ മൈേക്രാ ഡൈഗ്നോസ്റ്റിക്സ്, സി.എം ഗോൾഡ്, മേനിക്കണ്ടി ജ്വല്ലേഴ്സ്, ചരതം സ്റ്റേഷനറി, തൊട്ടടുത്ത രണ്ട് ചെരിപ്പുകടകൾ, തുണിക്കട, സൈബർ സോൺ ഇൻറർനെറ്റ്, മൊബൈൽ ഷോപ്, പി. ദാമോദരെൻറ സ്വർണാഭരണ നിർമാണകട, ഫാൻസി സ്റ്റോർ തുടങ്ങി ഇരുപതോളം കടകളിലാണ് വെള്ളം കയറിയത്. അടച്ചിട്ട ചില കടകളിൽ എത്രത്തോളം നഷ്ടമുണ്ടെന്ന് തുറന്നാലേ അറിയൂ. പല കടകളിൽനിന്നും രാത്രിയും വെള്ളം തേവി മാറ്റുന്നത് കാണാമായിരുന്നു. ഇവിടെ ഒരു കെട്ടിടം നിർമിച്ചിരിക്കുന്നത് തോടിന് മേലെയാണ്. കൂടാതെ പല കടക്കാരും വെള്ളപ്പൊക്കം ഭയന്ന് തങ്ങളുടെ കടകൾ ഉയർത്തിയതിനാൽ ഓവുചാലിലേക്ക് വരുന്ന വെള്ളം വാർന്നുപോകാത്ത സ്ഥിതിയുമുണ്ട്. കുറ്റ്യാടി ഗവ.ആശുപത്രിക്കു മുമ്പിലും റോഡിൽ വെള്ളം പൊങ്ങിയതിനാൽ ഗതാഗത ക്കുരുക്കുണ്ടായി. പരിഷ്കരണത്തിെൻറ ഭാഗമായി വടകര റോഡ് ഈ ഭാഗങ്ങളിൽ ഒരു മീറ്ററോളം ഉയർത്തിയിട്ടുണ്ട്. ഇതോടെ വെള്ളം താഴ്ന്ന പ്രദേശങ്ങളിലെ കടകളിലേക്ക് കയറുകയാണ്. റോഡ് പരിഷ്കരണത്തിെൻറ ഭാഗമായി ഓവുചാലുകൾ വീതി കൂട്ടിയിട്ടുണ്ടെങ്കിലും ഓവുവെള്ളം വാർന്നുപോകുന്ന തോട് സ്വകാര്യ വ്യക്തികൾ കൈയേറി മതിൽ കെട്ടി വീതി കുറച്ചിരിക്കുകയാണ്. പേരിനു മാത്രമാണ് ഇപ്പോൾ തോട് അവേശഷിക്കുന്നത്. വളയന്നൂർ ഭാഗത്ത് തോട് കവിഞ്ഞൊഴുകി ഏതാനും വീടുകളിൽ വെള്ളം കയറുകയുമുണ്ടായി. വയനാട് റോഡിൽ വി.പി. സ്റ്റോർസ്, ഡൈന കമ്പ്യൂട്ടർ, ഫാമിലി ഹോട്ടൽ, വോഡാഫോൺ ഓഫിസ്, ഡോ. ആലി ഷേഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മേഖലയിലെ മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള വെള്ളം എം.ഐ.യു.പി സ്കൂൾ കളിസ്ഥലത്തെ ഓവിലൂടെയാണ് വിടുന്നത്. ഇത് പലഭാഗത്തും അടഞ്ഞുപോയതിനാൽ കവിഞ്ഞൊഴുകിയതാണ് യതീംഖാന കോംപ്ലക്സിൽ വെള്ളം കയറാൻ കാരണം. ഇവിടെയുള്ള ഓവ് 18 കൊല്ലമായി അറ്റകുറ്റപ്പണി ചെയ്തിട്ടില്ലെന്ന് കടക്കാർ പറയുന്നു. വെള്ളപ്പൊക്കത്തെതുടർന്ന് ടൗണിൽ ദീർഘനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വൈദ്യുതിബന്ധം താറുമാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story