Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 11:02 AM IST Updated On
date_range 14 Oct 2017 11:02 AM ISTകുതിക്കും കൗമാരം; ഉദിക്കും പുതുതാരങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: കൗമാരകായികകരുത്തിെൻറ ആവേശപ്പോരായ ജില്ല സ്കൂൾ കായികോത്സവത്തിന് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഒരുങ്ങി. രാവിലെ 7.30ന് സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ ഫൈനലോടെ പോരാട്ടങ്ങൾക്ക് വെടിമുഴങ്ങും. മൂന്നുദിവസം നീളുന്ന മീറ്റിലെ ആദ്യദിനം 26 ഫൈനലുകൾ അരങ്ങേറും. ആകെ 95 ഇനങ്ങളിൽ വിജയികെള നിശ്ചയിക്കും. രാവിലെ പത്തിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കനത്ത മഴ മത്സരങ്ങൾക്ക് തടസ്സമാകുമോെയന്ന ആശങ്കയുണ്ട്. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എച്ച്.എസിെൻറ കരുത്തുമാെയത്തുന്ന മുക്കം ഉപജില്ലയാണ് കായികോത്സവത്തിലെ കരുത്തർ. കഴിഞ്ഞവർഷം 26 സ്വർണവും 35 വെള്ളിയും 28 വെങ്കലവുമടക്കം 292.5 പോയൻറുമായാണ് മുക്കം ജേതാക്കളായത്. ലിസ്ബത്ത് കരോളിൻ, അപർണ റോയി തുടങ്ങിയ സൂപ്പർതാരങ്ങളുമാെയത്തുന്ന പുല്ലൂരംപാറയാണ് സ്കൂളുകളിൽ നിലവിലെ ജേതാക്കൾ. 149.5 പോയൻറായിരുന്നു കഴിഞ്ഞവർഷം ഇതേ ട്രാക്കിൽ മലയോരത്തിെൻറ മണിമുത്തുകൾ സ്വന്തമാക്കിയത്. ലോക സ്കൂൾമീറ്റിൽ സാന്നിധ്യമറിയിച്ച ലിസ്ബത്തും അപർണയും സീനിയർ വിഭാഗത്തിലാണ് മാറ്റുരക്കുന്നത്. ഹൈജംപ്, ലോങ്ജംപ്, ട്രിപ്ൾ ജംപ് എന്നീയിനങ്ങളിലെ സ്വർണം നിലനിർത്താനാണ് നിലവിലെ വ്യക്തിഗതജേതാവ് കൂടിയായ ലിസ്ബത്തിെൻറ വരവ്. സീനിയറിൽ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന അപർണ റോയി 100, 200 മീറ്ററിലും 100 മീറ്റർ ഹർഡ്ൽസിലുമാണ് ജേത്രിയാകാനൊരുങ്ങുന്നത്. 100, 200,400 മീറ്ററുകളിൽ ജൂനിയർ ആൺകുട്ടികളിൽ എ.സി. അരുണും പുല്ലൂരാംപാറയുടെ പ്രതീക്ഷയാണ്. പോൾവാൾട്ടിൽ നിഖിൽ വി. േസാമനും വി.എസ്. സൗമ്യയും ഉയരം താണ്ടാനെത്തും. സബ്ജൂനിയർ താരമായ സാനിയ ടോമി (100, 200, 400മീറ്റർ) താരോദയമാേയക്കും. തലീത്ത കുമ്മി സുനിൽ, വി.എം. അഭിരാമി, അൽന ഷാജു തുടങ്ങിയവരും പുല്ലൂരാംപാറ സെൻറ് ജോസഫ് സിനായി ട്രാക്കിലിറങ്ങും. ജോളി ജോസഫാണ് സ്കൂളിെല കായികാധ്യാപിക. തിരുവമ്പാടി മലബാർ സ്പോർട്സ് അക്കാദമിയിലെ ടോമി ചെറിയാെൻറ വിദഗ്ധപരിശീലനത്തിന് കീഴിലാണ് 50 അംഗ ടീമിെൻറ വരവ്. കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി ഉപജില്ലക്ക് കരുത്തുപകരാനെത്തും. 24 പേരടങ്ങുന്ന സംഘമാണ് കട്ടിപ്പാറക്കായി സ്പൈക്കണിയുന്നത്. സീനിയർ പെൺകുട്ടികളുടെ 1500, 3000, 5000 മീറ്ററിൽ മത്സരിക്കുന്ന െക.ആർ. ആതിരയാണ് പ്രധാന താരം. കെ.സി. തനിക, കെ.എൻ. അപർണ, അഭയ് ശശി, വിഷ്ണു രാജൻ തുടങ്ങിയവരാണ് കട്ടിപ്പാറയുടെ മറ്റ് താരങ്ങളിൽ പ്രമുഖർ. ഉഷസ്കൂളിൽ പരിശീലിക്കുന്ന കെ.ടി. ആദിത്യ, അതുല്യ ഉദയൻ എന്നിവരും എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story