Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:59 AM IST Updated On
date_range 14 Oct 2017 10:59 AM ISTപേരാമ്പ്ര ഉപജില്ല സ്കൂൾ പ്രവൃത്തിപരിചയ മേള അവസാനിച്ചു
text_fieldsbookmark_border
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേളയിൽ എൽ.പി വിഭാഗത്തിൽ മരുതേരി എ.എം.എൽ.പി സ്‌കൂൾ, യു.പി വിഭാഗത്തിൽ വാല്യക്കോട് എ.യു.പി സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ സെൻറ് ജോസഫ്സ് എച്ച്.എസ് ചെമ്പനോട, ഹയർ സെക്കൻഡറി വിഭാഗത്തിൽ നൊച്ചാട് ഹയർസെക്കൻഡറി ജേതാക്കളായി. എൽ.പി വിഭാഗത്തിൽ വാല്യക്കോട് എ.യു.പി സ്‌കൂളും യു.പി വിഭാഗത്തിൽ മാട്ടനോട് എ.യു.പി സ്‌കൂളും ഹൈസ്‌കൂൾ വിഭാഗത്തിൽ പേരാമ്പ്ര എച്ച്.എസ്.എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും രണ്ടാം സ്ഥാനവും നേടി. മേള പേരാമ്പ്ര എ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. ഇ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എ.ഇ.ഒ സുനിൽകുമാർ അരിക്കാംവീട്ടിൽ, കെ.കെ. രാജീവൻ, അലങ്കാർ ഭാസ്കരൻ, എം. സുഭാഷ്, ബിന്ദു പ്രമോദ്, വി. ചന്ദ്രിക, ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 'ഭരണകൂടത്തിെൻറ കൊളോണിയൽ അജണ്ട രാജ്യം തിരിച്ചറിയണം' പേരാമ്പ്ര: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇന്ത്യൻ ഭരണകൂടവും പിൻതുടരുന്നതെന്ന് പേരാമ്പ്ര മണ്ഡലം കെ.എൻ.എം ദഅ്വാ സംഗമം അഭിപ്രായപ്പെട്ടു. റോഹിങ്ക്യൻ അഭയാർഥികളെ മ്യാന്മറിലേക്കുതന്നെ തിരിച്ചയക്കണമെന്ന കേന്ദ്ര സർക്കാറിെൻറ തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി. ഇബ്രാഹിം ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഖാസിം ആവള, സി. അമ്മോട്ടി, എം.ടി. റസാഖ്, വി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഡിസംബർ അവസാനവാരം മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ പ്രചാരണത്തിനായി അയൽപക്ക കൂട്ടായ്മ, കുടുംബ സംഗമം, പൊതു പ്രഭാഷണം, വാഹന പ്രചാരണം എന്നിവയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story