Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:59 AM IST Updated On
date_range 14 Oct 2017 10:59 AM ISTഭൂരേഖ കമ്പ്യൂട്ടര്‍ വത്കരണ ക്യാമ്പ്
text_fieldsbookmark_border
എകരൂല്‍: ഉണ്ണികുളം വില്ലേജ് പരിധിയില്‍ ഭൂരേഖ കമ്പ്യൂട്ടര്വത്കരണത്തിെൻറ ഭാഗമായി നടത്തുന്ന ക്യാമ്പുകള്‍ താഴെപറയും പ്രകാരം നടക്കും: 19-ന് കമ്യൂണിറ്റിഹാള്‍ എകരൂല്‍, 25ന് ജി.എം.എൽ.പി സ്കൂള്‍ കാന്തപുരം, 31ന് വോള്‍ഗ വായനശാല എമ്മംപറമ്പ്, നവംബർ രണ്ടിന് കമ്യൂണിറ്റിഹാള്‍ എകരൂൽ, നവംബർ ഒമ്പതിന് ദാറുല്‍ഉലൂം മദ്റസ മഠത്തുംപൊയിൽ. വാര്‍ഷിക ജനറൽബോഡി യോഗം എകരൂല്‍: എന്‍.എസ്.എസ് വനിതസമാജം വാര്‍ഷിക ജനറൽ ബോഡിയോഗം താലൂക്ക് യൂനിയന്‍ സെക്രട്ടറി ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ആര്‍. രേണുക അധ്യക്ഷത വഹിച്ചു. വി.വി. ശേഖരന്‍ നായര്‍, പി. പുരുഷോത്തമന്‍ നായര്‍, ഇ. മീനാക്ഷി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.കെ. മല്ലിക (പ്രസി), ആര്‍. രേണുക (വൈസ്. പ്രസി), വി. മിനി (സെക്ര), കെ. ശ്രീമ (ജോ. സെക്ര), എസ്. ലളിതകുമാരി (ട്രഷ). കായണ്ണയിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു. മൊട്ടന്തറ കള്ളൻ കൊത്തിപ്പാറ, ചെറുക്കാട്, ഊളേരി, മാട്ടനോട് പ്രദേശത്തളിൽ പന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളാണ് കൂട്ടത്തോടെ കാർഷിക വിളകൾ നശിപ്പിക്കുന്നത്. ചേന, ചേമ്പ്, മരച്ചീനി, വാഴ തുടങ്ങിയവ പന്നികൾ നശിപ്പിക്കുമ്പോൾ തെങ്ങിൽനിന്ന് കരിക്കുകൾ നശിപ്പിക്കുകയാണ് കുരങ്ങുകൾ ചെയ്യുന്നത്. കള്ളൻ കൊത്തിപ്പാറ സത്യൻ, അക്കര മഠത്തിൽ രാജൻ, മരപ്പറ്റ രാജഗോപാലൻ, ചേയക്കണ്ടി ബാലൻ തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചത്. രാപ്പകൽ വ്യത്യാസമില്ലാതെ ഇവ പ്രദേശങ്ങളിൽ വിലസുകയാണ്. കൂട്ടത്തോടെയും ഒറ്റയായും വരുന്നുണ്ട്. രണ്ടാഴ്ച മുമ്പ് മാട്ടനോട് ഒരു വീട്ടിലെ കിണറിൽ ഒരു പന്നിയും മൂന്ന് കുട്ടികളും വീണിരുന്നു. വീട്ടുകാർ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി ഇവറ്റകളെ രക്ഷിച്ച് കാട്ടിൽ വിടുകയായിരുന്നു. വീട്ടുവളപ്പിൽ ഒരുകൃഷിയും നടത്താൻ പറ്റാത്ത സാഹചര്യമാണ് ഇവിടുത്തുകാർക്കുള്ളത്. കാട്ടുമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാതിരിക്കാൻ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story