Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്ധതയെ...

അന്ധതയെ നിശ്ചയദാർഢ്യംകൊണ്ട് കീഴടക്കിയ ബാലന്​ ആദരം

text_fields
bookmark_border
നാദാപുരം: ലോക വൈറ്റ്കെയ്ൻ വാരത്തോടനുബന്ധിച്ച് നാദാപുരം എം.ഇ.ടി കോളജിൽ അന്ധതയുടെ പരിമിതികൾക്കിടയിലും ഉയരങ്ങൾ താണ്ടിയ പ്രശസ്ത അധ്യാപകൻ ബാലനെ ആദരിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.കെ. അഹമ്മദ്‌ പൊന്നാട അണിയിച്ച് ആദരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അജ്മൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബാലൻ അനുഭവങ്ങൾ പങ്കുവെക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. അധ്യാപകരായ അൻവർ, അഖിൽ, വിനായക് എന്നിവർ സംസാരിച്ചു. അഖിൽ സ്വാഗതവും ഇർഷാദ് നന്ദിയും പറഞ്ഞു. കാണാനില്ലെന്ന് കുറ്റ്യാടി: വടകര റോഡിലെ നാനോ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുബൈറി​െൻറ മകൻ അബൂഫാസിലിനെ കഴിഞ്ഞ 31 മുതൽ കാണാനില്ലെന്ന്. കോഴിക്കോട്ടേക്കെന്ന് പറഞ്ഞ് പോയതാണെത്ര. കണ്ടുകിട്ടുന്നവർ കുറ്റ്യാടി പൊലീസിനെ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു. ഫോൺ: 0496 2597100.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story