Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:59 AM IST Updated On
date_range 14 Oct 2017 10:59 AM ISTമത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം ^എൻ.എഫ്.എഫ്
text_fieldsbookmark_border
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം -എൻ.എഫ്.എഫ് കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷനൽ ഫിഷർ വർക്കേഴ്സ് ഫോറം (എൻ.എഫ്.എഫ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബേപ്പൂരിൽ കപ്പലിടിച്ച് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കടലിൽ 200 നോട്ടിക്കൽ മൈൽ ദൂരപരിധിയിൽ മത്സ്യബന്ധനത്തിന് അനുമതിയുണ്ടെന്നിരിക്കെ കപ്പലുകൾ നിയന്ത്രണമില്ലാതെ മത്സ്യത്തൊഴിലാളികളുടെ മേൽ ഒാടിച്ചുകയറ്റുന്നത് എന്തുകൊണ്ട് അധികാരികൾ തടയുന്നില്ലെന്ന് ഭാരവാഹികൾ ചോദിച്ചു. ഇത്തരത്തിൽ മരണം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണം. ലോക മത്സ്യത്തൊഴിലാളി സമ്മേളനം നവംബർ 15 മുതൽ 21 വരെ ഡൽഹിയിൽ നടക്കും. 34 രാജ്യങ്ങളിൽ നിന്നുള്ള ദേശീയ മത്സ്യത്തൊഴിലാളി സംഘടനകൾ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറിമാരായ ജാക്സൺ പൊള്ളയിൽ, ടി. പീറ്റർ, മലബാർ മേഖല പ്രസിഡൻറ് എം.പി. അബ്ദുൽ റാസിക്, പി.ടി. മമ്മദ് കോയ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story