Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:59 AM IST Updated On
date_range 14 Oct 2017 10:59 AM ISTസെയിൽസ് ഗേളിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാനായില്ല
text_fieldsbookmark_border
താമരശ്ശേരി: സെയിൽസ് ഗേളിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇനിയും പിടികൂടാനായില്ല. താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡോർറ്റുഡോർ മാർക്കറ്റിങ് സ്ഥാപനത്തിലെ മാർക്കറ്റിങ് െട്രയിനിയായി ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ 23കാരിയെയാണ് കഴിഞ്ഞദിവസം എട്ടേക്ര വനഭൂമിയിൽ കുഞ്ഞുമോൻ (40)എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഓടി രക്ഷപ്പെട്ട യുവതി അടുത്തുള്ള വീട്ടിൽകയറി കാര്യങ്ങൾ പറയുകയും വീട്ടുകാർ കുട്ടിയെ താമരശ്ശേരിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടിയുടെ പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ പിടികൂടുന്നതിന് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. കുഞ്ഞുമോെൻറ വീടിനു സമീപത്തെ വനപ്രദേശത്ത് വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെന്നും പ്രതി മുങ്ങിയെന്നാണ് കരുതുന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് െപാലീസിെൻറ വിശദീകരണം. പ്രതി കുഞ്ഞുമോൻ എട്ടേക്ര വനഭൂമി പ്രദേശത്തെ സ്ഥിരം മോഷ്ടാവാണെന്നും പറമ്പുകളിൽനിന്ന് കാർഷികോൽപന്നങ്ങൾ മോഷ്ടിച്ച് വിൽപന നടത്തുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു. ഇത് സംബന്ധിച്ച് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story