Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:19 AM IST Updated On
date_range 12 Oct 2017 11:19 AM ISTഅവർ വരച്ച ചിത്രങ്ങൾ പ്രകൃതിെയക്കാൾ മനോഹരം
text_fieldsbookmark_border
കോഴിക്കോട്: രണ്ട് കൈകളില്ലെങ്കിലും അമൽ അലിക്ക് ഒരു കുലുക്കവുമില്ല, കാൽവിരലുകൾ കൊണ്ട് അവൻ തെൻറ മുന്നിലെ കാൻവാസിലേക്ക് കടും ചായങ്ങൾ പകർന്നു. ചായങ്ങൾ പലതായപ്പോൾ അവ വർണബലൂണുകളായി പാറിപ്പറന്നു. തൊട്ടപ്പുറത്ത് വേറെയും കുറേപേർ കാൻവാസിൽ ബലൂണുകളെ പറത്തുന്നുണ്ട്. മോർകിയോ സിൻേഡ്രാം ബാധിച്ച് കിടപ്പിലായ കൂത്താളിയിലെ പി.എസ്. ശിവാനിയും തെൻറ പരിമിതികൾ മറന്ന് കാൻവാസിലേക്ക് വർണങ്ങളെ ചാലിച്ചിട്ടു. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ കഴിയുന്ന കൽപത്തൂരിലെ നവീനും നടക്കാനാവാത്ത അർജുൻ അശോകുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. എസ്.എസ്.എ കോഴിക്കോടിെൻറ ഭിന്നശേഷികുട്ടികളുടെ കലാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുള്ള സർഗം പദ്ധതിയുടെ ഭാഗമായി നടന്ന കളരി ചിത്രകല ക്യാമ്പിലാണ് കുരുന്നുപ്രതിഭകൾ സർഗശേഷി പുറത്തെടുത്തത്. ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന 60ഓളം ഭിന്നശേഷിവിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. സെറിബ്രൽ പാൾസി, ഓട്ടിസം, കേൾവിക്കുറവ്, ചലനശേഷിക്കുറവ് തുടങ്ങിയ ഭിന്നശേഷികളുള്ളവരായിരുന്നു ഇവർ. ലളിതകല അക്കാദമിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ക്യാമ്പ് എസ്.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ മുഖ്യാതിഥിയായിരുന്നു. സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്. വാസുദേവൻ, വി. വസീഫ്, പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ജില്ല പ്രോഗ്രാംഓഫിസർ എ.കെ. അബ്ദുൽ ഹക്കീം സ്വാഗതവും സബിത ശേഖർ നന്ദിയും പറഞ്ഞു. ചിത്രകല അധ്യാപകരായ വർഗീസ് കളത്തിൽ, കെ.കെ. ഷൈജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാമ്പ് തുടരും. സർഗം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story