Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:19 AM IST Updated On
date_range 12 Oct 2017 11:19 AM ISTദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് പെരിന്തൽമണ്ണ, ചെമ്മാട് ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് പെരിന്തൽമണ്ണ, ചെമ്മാട് ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു മലപ്പുറം: പെരിന്തൽമണ്ണ, ചെമ്മാട് നഗരങ്ങൾക്ക് ഉത്സവാന്തരീക്ഷം പകർന്ന് ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ രണ്ടു ഷോറൂമുകൾ ഒരേദിവസം പ്രവർത്തനം തുടങ്ങി. പെരിന്തൽമണ്ണ ഷോറൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.വി. അബ്്ദുൽ വഹാബ് എം.പി, റിച്ചാർഡ് ഹേ എം.പി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, പി. അബ്്ദുൽ ഹമീദ്, ടി.എ. അഹമ്മദ് കബീർ, പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് സലീം, സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, മുൻ മന്ത്രി നാലകത്ത് സൂപ്പി, ആര്യാടൻ ഷൗക്കത്ത്, സുനിൽ സ്വാമി മുതലമട, പൂംകുടിമന ദേവൻ നമ്പൂതിരി, ചമയം ബാപ്പു, അയമു ഹാജി, ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ പി.പി. ബെൻസീർ, ഡയറക്ടർമാരായ നിസാർ വള്ളിക്കാട്ട്, ഇ.കെ. ഇബ്രാഹിംകുട്ടി, എ. അബ്്ദുൽ അസീസ്, പി.പി. റഹീം, ഉസ്മാൻ കൂട്ടുപുലാൻ, ഉമ്മർ കൂട്ടുപുലാൻ, സലിം വള്ളിക്കാട്ട്, ഇ.കെ. ഫായിസ്, ആദിൽ കളത്തിങ്കൽ എന്നിവർ പങ്കെടുത്തു. ചെമ്മാട് ഷോറൂം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ പി.കെ. അബ്്ദുറബ്ബ്, എ.പി. അനിൽകുമാർ, എൽദോസ് കുന്നപ്പള്ളി, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, പി.എസ്. ശ്രീധരൻപിള്ള, മുനിസിപ്പൽ ചെയർപേഴ്സൻ കെ.ടി. റാഷിദ, ന്യൂനപക്ഷ കോർപറേഷൻ ചെയർമാൻ എ.പി. അബ്്ദുൽ വഹാബ്, നൗഷാദ് സിറ്റിപാർക്ക്, സി.എച്ച്. ഇസ്മായിൽ, ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ പി.പി. മുഹമ്മദാലി ഹാജി, ഡയറക്ടർമാരായ പി.പി. ബഷീർ അഹമ്മദ്, മാട്ടറ മൂസഹാജി, ചൊക്ലി മൂസഹാജി, സിദ്ദീക്ക് ഹസൻ, കെ.പി. ജാബിർ, പി.പി. യൂസഫ്, എൻ.പി. മുഹമ്മദാലി, സി. മൂസഹാജി, സി. മൊയ്തീൻ ഹാജി എന്നിവർ പെങ്കടുത്തു. സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, മംമ്ത മോഹൻദാസ് എന്നിവർ രണ്ടു ചടങ്ങുകളിലും പെങ്കടുത്തു. ഒരേ ദിവസം രണ്ടു ഷോറൂമുകൾക്കു തുടക്കംകുറിക്കുന്നതിെൻറ ഭാഗമായി നിർമാണ ചെലവ് മാത്രം ഈടാക്കുന്ന മാർജിൻ ഫ്രീ ഷോപ്പിങ്ങാണ് ഷോറൂമുകളുടെ മുഖ്യ ആകർഷണം. ഉദ്ഘാടനദിവസം മുതൽ ഒരുമാസം വരെ ഈ ഓഫർ ലഭ്യമാണ്. ഈ കാലയളവിൽ അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. സ്ക്രാച്ച് ആൻഡ് വിന്നിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സമ്മാനങ്ങളും നൽകും. നവദമ്പതികൾക്കു അവരിഷ്ടപ്പെടുന്ന സ്ഥലത്തേക്ക് ഹണിമൂൺ ട്രിപ്പും ഒരുക്കിയിട്ടുണ്ട്. പർച്ചേസ് ചെയ്യുന്ന എല്ലാ ആഭരണങ്ങൾക്കും ആജീവനാന്ത സർവിസ് ഗാരൻറിയും മറ്റു ജ്വല്ലറി ഷോറൂമുകളിൽനിന്നുള്ള ആഭരണങ്ങൾക്കു സൗജന്യ മെയിൻറനൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്ലാറ്റിനം, വജ്രാഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഈ മേഖലയിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ലഭിക്കാനുള്ള സൗകര്യവും അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള ഗുണനിലവാര സർട്ടിഫിക്കറ്റും ഷോറൂമുകളുടെ മുഖ്യ ആകർഷണമാണ്. കൂടാതെ, ഉപഭോക്താക്കൾ നിർദേശിക്കുന്ന ഏതു മോഡലുകളിലുള്ള ആഭരണങ്ങളും ഏറ്റവും കുറഞ്ഞ സമയത്തിനകം തയാറാക്കാൻ റിസർച് ആൻഡ് ഡിസൈനിങ് ടീമിെൻറ സേവനങ്ങളും ഷോറൂമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ...............................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story