Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:19 AM IST Updated On
date_range 12 Oct 2017 11:19 AM ISTസേവിെൻറ മിഷൻ ബോൾപെൻ പദ്ധതി തുടങ്ങി
text_fieldsbookmark_border
വടകര: പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ സേവിെൻറ (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയൺമെൻറ്) മിഷൻ 'ബോൾപെൻ' പരിപാടിക്ക് തുടക്കമായി. ഉപയോഗം കഴിഞ്ഞ ബോൾപേനകൾ വലിച്ചെറിയാതെ ശേഖരിച്ച് പുനഃചംക്രമണത്തിന് അയക്കുന്ന പദ്ധതിയാണിത്. നേരേത്ത സേവ് മഷിപ്പേന ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 'മഷിപ്പേനയിലേക്ക് മടക്കം' പരിപാടിക്ക് തുടക്കമിട്ടിരുന്നു. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന കടലാസുകൾ മഷിപ്പേന സൗഹൃദമല്ല എന്ന വിദ്യാർഥികളിൽനിന്നുള്ള പ്രതികരണത്തെ തുടർന്നാണ് മിഷൻ ബോൾപെൻ പരിപാടിക്ക് തുടക്കമിട്ടത്. കോഴിക്കോട് ജില്ലയിലെ 1400ലേറെ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ചാനിയംകടവ് സൗമ്യത മെമ്മോറിയൽ യു.പി സ്കൂളിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാർ നിർവഹിച്ചു. ഇ.ടി. ശ്യാമള അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. പ്രഫ. ശോഭീന്ദ്രൻ ഹരിതസേന്ദശം നൽകി. എസ്. ഹരിശങ്കർ, സി.കെ. സുരേഷ്ബാബു, ഷൗക്കത്തലി എരോത്ത്, അബ്ദുല്ല സൽമാൻ, പി.കെ. അരുൺ, എം. സബിത, കെ. ആദിത്യ, ശ്രിയ ശൈലേഷ്, ഷബാബ് കാരുണ്യം എന്നിവർ സംസാരിച്ചു. പൂർണമായും ജൈവികമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാവില കൊണ്ടുണ്ടാക്കിയ ബാഡ്ജ് ആയിരുന്നു എല്ലാവർക്കും ധരിക്കാൻ നൽകിയത്. മിഷൻ ബോൾപെൻ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story