Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:16 AM IST Updated On
date_range 12 Oct 2017 11:16 AM ISTനന്തി^ചെങ്ങോട്ടുകാവ് ബൈപാസ്: ജനപ്രതിനിധിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന്
text_fieldsbookmark_border
നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്: ജനപ്രതിനിധിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കൊയിലാണ്ടി: വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപാസിനുവേണ്ടി വാദിക്കുന്ന ജനപ്രതിനിധിയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ ബൈപാസ് വിരുദ്ധ കർമസമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു. അഞ്ചു കുന്നുകൾ, 500ൽ പരം കിണറുകൾ, അഞ്ച് കുളങ്ങൾ, പാടശേഖരങ്ങൾ, 650 വീടുകൾ തുടങ്ങിയവ നശിപ്പിക്കപ്പെടും. കൊയിലാണ്ടി മേഖലയിലെ യാത്രപ്രശ്നം പരിഹരിക്കുന്നതിന് നിലവിലെ ദേശീയപാത വികസിപ്പിക്കുകയായിരിക്കും അഭികാമ്യമെന്നും നിയമസഭാ സമിതി നിർദേശിച്ച എലിവേറ്റഡ് ഹൈവേയും നിർമിക്കാമെന്നും കർമ സമിതി അഭിപ്രായപ്പെട്ടു. ദിവാകരൻ അധ്യക്ഷത വഹിച്ചു. തൈക്കണ്ടി രാമദാസൻ, ശിവദാസൻ പനച്ചികുന്നുമ്മൽ, ഗംഗാധരൻ നായർ, രവി തൊണ്ടിയേരി, മൃദുല, പ്രേമ എന്നിവർ സംസാരിച്ചു. സ്തനാർബുദ രോഗ നിർണയ ക്യാമ്പ് കൊയിലാണ്ടി: എം.വി.ആർ കാൻസർ സെൻറർ, പ്രതീക്ഷ, ജീവനം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്തനാർബുദ രോഗ നിർണയ ക്യാമ്പും ബോധവത്കരണവും നടത്തും. ഒക്ടോബർ 17ന് 8.30 മുതൽ ടൗൺഹാളിലാണ് പരിപാടി. ഫോൺ: 9447219095, 9497000999. 'ഇരട്ട നീതി അരക്ഷിതാവസ്ഥക്ക് കാരണമാകും' കൊയിലാണ്ടി: രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് തുല്യ പരിഗണനയും പങ്കാളിത്തവും നൽകാതെ ഇരട്ട നീതി നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സൗഹൃദ ഹസ്തം ജില്ല ശിൽപശാല അഭിപ്രായപ്പെട്ടു. െഎ.എസ്.എം സംസ്ഥാന സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മൗലവി ഹാരിസ് കായക്കൊടി, മിസ്അബ് തങ്ങൾ, ഡോ. മുബീൻ കൊടിയത്തൂർ, പി.യു. സുഹൈൽ പാലക്കാട്, ഷംസീർ സ്വലാഹി, െഎ.എസ്.എം. ജില്ല പ്രസിഡൻറ് ഫൗസാൻ കായക്കൊടി, കെ.പി. ഹിദായത്ത്, കെ.പി.പി. ഖലീലുറഹ്മാൻ, നൗഫൽ അഴിയൂർ, നിയാസ് വടകര എന്നിവർ സംസാരിച്ചു. കെ. ജമാൽ മദനി സ്വാഗതവും സലിം തണ്ണീർപന്തൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story