Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:16 AM IST Updated On
date_range 12 Oct 2017 11:16 AM ISTസി.പി.എം പഞ്ചായത്ത് ഒാഫിസ് മാർച്ച്
text_fieldsbookmark_border
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ പൈങ്ങോട്ടുപുറത്ത് റോഡരികിൽ നിർമിക്കുന്ന കെട്ടിടം ചട്ടങ്ങൾ പാലിക്കാതെയാണെന്നാരോപിച്ചും പ്രവൃത്തി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടും സി.പി.എമ്മിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസ് മാർച്ച് നടത്തി. നിർമാണം തുടരുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം കുന്ദമംഗലം ഏരിയ സെക്രട്ടറി തെഞ്ചേരി വേലായുധൻ പറഞ്ഞു. ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വി. അനിൽ കുമാർ, പി. പവിത്രൻ, എം.എം. സുധീഷ് കുമാർ, എം.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. പുത്തൂർ-ജാറംകണ്ടി റോഡിന് അവഗണന ഒാമശ്ശേരി: പുത്തൂർ ജാറംകണ്ടി റോഡ് ടാറിങ് പൂർത്തീകരിക്കാത്തതുകൊണ്ട് യാത്ര ദുരിതപൂർണമാകുന്നു. 20 വർഷം മുമ്പ് നിർമിച്ച റോഡിെൻറ മധ്യഭാഗത്ത് 200 മീറ്റർ ടാറിങ് പൂർത്തീകരിക്കാത്തതുകൊണ്ട് കാൽനട യാത്രപോലും ദുസ്സഹമാണ്. പുത്തൂർ ഭാഗത്ത് റോഡിെൻറ തുടക്കത്തിലും അവസാനം ജാറംകണ്ടി ഭാഗത്തും മാത്രമാണ് ടാറിങ് പൂർത്തീകരിച്ചത്. റോഡ് ടാറിങ് പൂർത്തീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് വെൽഫെയർ പാർട്ടി പുത്തൂർ യൂനിറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story