Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെക്കേകടപ്പുറത്ത്​...

തെക്കേകടപ്പുറത്ത്​ കെട്ടിടം പൊളിച്ചുനീക്കി

text_fields
bookmark_border
കോഴിക്കോട്: സൗത്ത് ബീച്ചിൽ അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തിയ കെട്ടിടം റവന്യൂ അധികാരികൾ പൊളിച്ചുനീക്കി. ലോറിസ്റ്റാൻഡിനോട് ചേർന്ന് ഡോർ ഫാബ്രിക്കേഷൻ ഉൽപന്നങ്ങളും മറ്റും വിൽക്കുന്ന കോൺക്രീറ്റ് കെട്ടിടമാണ് രാവിലെ നഗരസഭയുടെ എക്സ്കവേറ്ററും മറ്റുമുപയോഗിച്ച് നീക്കിയത്. നേരത്തേ കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നോട്ടീസ് നൽകിയെങ്കിലും ഹാജരാക്കിയ രേഖകൾ വ്യക്തമല്ലെന്ന് കെണ്ടത്തിയാണ് നടപടി. അഡീഷനൽ തഹസിൽദാർ അനിതകുമാരി, നഗരം വില്ലേജ് ഒാഫിസർ ഉമാകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. തെക്കേകടപ്പുറം ഭംഗിയാക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് നടപടി. നേരത്തേ കടപ്പുറത്ത് ഇതിനടുത്തുള്ള ഹോട്ടൽ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി തുടങ്ങിയെങ്കിലും ഹോട്ടലുകാർ കോടതിയെ സമീപിച്ചതിനാൽ നടപടികൾ നിർത്തിെവക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story