Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഭാകേന്ദ്രത്തിന് തുടക്കം

text_fields
bookmark_border
ചാലിയം: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനും സർഗശേഷി കണ്ടെത്തി വികസിപ്പിക്കുന്നതിനുമുള്ള . കടലുണ്ടി ഗ്രാമപഞ്ചായത്തി​െൻറയും കോഴിക്കോട് ബി.ആർ.സി യുടെയും സംയുക്താഭിമുഖ്യത്തിൽ ചാലിയം ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലാണ് കേന്ദ്രം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ വസീഫ് മുഖ്യാതിഥിയായി. ഡയറ്റ് സീനിയർ െലക്ചറർ ഡോ. ഗോപി പുതുക്കോട് മുഖ്യപ്രഭാഷണം നടത്തി. ബി.പി.ഒ കെ.പി. സ്റ്റിവി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ബിച്ചിക്കോയ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി. ആയിശാബീവി, വി. ജമാൽ, പ്രധാനാധ്യാപകൻ എൻ. ബഷീർ, പി.ടി.എ വൈസ് പ്രസിഡൻറ് വി.സി. ആരിഫ്, എസ്‌.എസ്.എ ട്രെയിനർ അനൂപ് കുമാർ, സി.ആർ.സി കോഒാഡിനേറ്റർ എൻ. അഫ്താശ്, സ്റ്റാഫ് സെക്രട്ടറി എ. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story