Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:25 AM IST Updated On
date_range 11 Oct 2017 11:25 AM ISTകാഴ്ചയുള്ളവരെ കാഴ്ച ഇല്ലാത്തവർ നയിക്കും: 'ബ്ലൈൻഡ് വാക്' നാളെ
text_fieldsbookmark_border
കൽപറ്റ: കാഴ്ചയുള്ളവരെ കാഴ്ച ഇല്ലാത്തവർ നയിക്കുന്ന 'ബ്ലൈൻഡ് വാക്' ലോക കാഴ്ചദിനമായ വ്യാഴാഴ്ച നടക്കും. കാഴ്ചയുള്ളവർ കറുത്ത തുണികൊണ്ട് കണ്ണുകൾ മൂടിക്കെട്ടുകയും ഇവരെ കാഴ്ച ഇല്ലാത്തവർ നയിക്കുകയും ചെയ്യുന്നതാണ് ബ്ലൈൻഡ് വാക്. ബംഗളൂരു ആസ്ഥാനമായ പ്രോജക്ട് വിഷനാണ് വിവിധ രാജ്യങ്ങളിലായി 200 കേന്ദ്രങ്ങളിൽ ബ്ലൈൻഡ് വാക് സംഘടിപ്പിക്കുന്നത്. കൽപറ്റയിൽ വയനാട് ചേംബർ ഓഫ് കോമേഴ്സ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, മറ്റ് സന്നദ്ധ സംഘടനകൾ, ക്ലബുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ബ്ലൈൻഡ് വാക് സംഘടിപ്പിക്കുന്നത്. ജില്ല കലക്ടർ എസ്. സുഹാസ് ഫ്ലാഗ്ഓഫ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കൽപറ്റ മുൻസിപ്പാലിറ്റി ഓഫിസിന് മുൻവശത്തുനിന്നും ആരംഭിച്ച് കൽപറ്റ പുതിയ ബസ്സ്റ്റാൻഡിൽ സമാപിക്കും. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൽപറ്റ മുനിസിപ്പൽ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കണ്ണുകെട്ടി അഞ്ച് അംഗങ്ങളുടെ സംഘത്തെയാണ് കാഴ്ച ഇല്ലാത്ത ഒരാൾ നയിക്കുക. ഇത്തരത്തിലുള്ള 100 സംഘങ്ങളാണ് ഒരു പ്രദേശത്തെ നടത്തത്തിൽ ഉണ്ടാവുക. ഇവരെ സഹായിക്കുന്നതിനായി മറ്റ് വളൻറിയർമാരും ഒപ്പമുണ്ടാകും. ഒരുലക്ഷം പേർ പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്ത് വിവിധയിടങ്ങളിൽ ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ നേതൃത്വം നൽകും. നേത്രദാനം േപ്രാത്സാഹിപ്പിക്കുകയാണ് ബ്ലൈൻഡ് വാകിെൻറ ലക്ഷ്യം. അന്ധത നിവാരണത്തിന് നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നേത്രദാന സമ്മതപത്രം നൽകിയ വ്യക്തിയുടെ മരണശേഷം കണ്ണുകൾ അർഹരായവരിെലത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ പ്രതിജ്ഞാബദ്ധരാക്കുന്നതിനുവേണ്ടിയാണ് േപ്രാജക്ട് വിഷൻ ബ്ലൈൻഡ് വാക് സംഘടിപ്പിക്കുന്നത്. എന്നാൽ, നിലവിലുള്ള നേത്ര ബാങ്കുകൾ പലതും പ്രവർത്തനസജ്ജമല്ല. ടെക്നിഷ്യൻമാരുടെ അഭാവവും നേത്രദാനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുപരിഹരിക്കാൻ രാജ്യവ്യാപകമായി േപ്രാജക്ട് വിഷെൻറ ചുമതലയിൽ നേത്രബാങ്കുകൾ ആരംഭിക്കും. ടെക്നിഷ്യൻമാർക്ക് പരിശീലനവും നൽകും. ബ്ലൈൻഡ് വാക്കിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9745515173, 9895661187 എന്നി നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ജോണി പാറ്റാനി, സിബു, ജോർജ്, ഇ.പി. മോഹൻദാസ്, മാത്യു കരിക്കേടം, ഷനൂബ്, ജോമോൻ ജോസഫ്, പി. വിനോദ് കുമാർ, ഫാത്തിമ മിഷൻ ആശുപത്രി ഡയറക്ടർ ഡോ. വി.ജെ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ഫാഷിസ്റ്റ് വിരുദ്ധറാലിയും മാനവസംഗമവും വിജയിപ്പിക്കും കാവുംമന്ദം: 'വര്‍ഗീയതക്ക് മറുപടി ബഹുസ്വരത' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കല്‍പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവസംഗമവും വിജയിപ്പിക്കാന്‍ തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. അബ്ബാസ് വാഫി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് മുജീബ് കെയംതൊടി പ്രമേയ വിശദീകരണം നടത്തി. പൊതുമരാമത്ത് റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ജില്ല യൂത്ത് ലീഗ് പ്രഖ്യാപിച്ച കുഴിയെണ്ണല്‍ സമരം വിജയകരമായി സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, പി. ബീരാര്‍, പോക്കര്‍ പള്ളിക്കണ്ടി, ഖാലിദ് കണിയാങ്കണ്ടി, എ.കെ. ഷക്കീര്‍, ജലീല്‍ പീറ്റക്കണ്ടി, ഫൈസല്‍ മഞ്ചപ്പുള്ളി, ഷിഹാബ് ചോലക്കല്‍, പി.പി. ഷമീര്‍, കെ. ഷബീറലി എന്നിവര്‍ സംസാരിച്ചു. എം.പി. ഹഫീസലി സ്വാഗതവും പി. ഷമീര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്തുതല സംഘാടക സമിതി ഭാരവാഹികളായി കെ. ഇബ്രാഹിം ഹാജി (ചെയര്‍മാന്‍), എം.പി. ഹഫീസലി (കണ്‍വീനര്‍), പി. ബീരാന്‍(ട്രഷറര്‍) തുടങ്ങിയ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ.ഇ.ഒ ഓഫിസ് മാർച്ച് കൽപറ്റ: പാഠപുസ്തക വിതരണത്തിലെ വീഴ്ചകൾ ഉടൻ പരിഹരിക്കണമെന്നും വിതരണം പൂർത്തിയാക്കാത്ത വിദ്യാലയങ്ങളിലേക്ക് പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫിസ് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷംസീർ ചോലക്കൽ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം പ്രസിഡൻറ് മുജീബ് കേയംതൊടി മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം എം.പി. ഹഫീസലി, പി.പി. ഷൈജൽ, ഷക്കീർ, ആസിഫ്, അർഷാദ്, ഷൈജൽ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി നിയാസ് സ്വാഗതവും ട്രഷറർ ജവാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story