Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:24 AM IST Updated On
date_range 11 Oct 2017 11:24 AM ISTവയനാടിെൻറ വികസനത്തിനായി പുതിയ പദ്ധതിരേഖ; നടപ്പാക്കുന്നത് സമഗ്ര മാറ്റത്തോടെ
text_fieldsbookmark_border
lead priority ഉപസമിതി റിേപ്പാർട്ട് നവംബർ 22നുള്ളിൽ ജില്ല ആസൂത്രണ സമിതിക്കു കൈമാറും ജനുവരിയിൽ കരട് പദ്ധതിരേഖ അംഗീകാരത്തിനായി സർക്കാറിനു സമർപ്പിക്കും മീനങ്ങാടി: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുറ്റമറ്റ രീതിയിൽ കരടുപദ്ധതി തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിനായി രൂപവത്കരിച്ച വിഷയമേഖല ഉപസമിതി അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം മീനങ്ങാടി കമ്യൂണിറ്റിഹാളിൽ നടന്നു. ദീർഘകാല കാഴ്ചപ്പാടോടുകൂടി ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്യുകയും അവികസിത മേഖല കണ്ടെത്തി ഇവിടേക്കു കൂടുതൽ ശ്രദ്ധ നൽകുന്ന കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കുകയുമാണ് ജില്ല പദ്ധതി തയാറാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ വകുപ്പുകൾ, പ്രാദേശിക സർക്കാറുകൾ, ഏജൻസികൾ തുടങ്ങി വികസനത്തിെൻറ മേഖലയിൽ ഇടപ്പെടുന്ന ഓരോ യൂനിറ്റിനും ദിശാബോധം നൽകുന്ന രീതിയിലാണ് കരടുരേഖ തയാറാക്കുന്നത്. ആദ്യകാല പദ്ധതി രൂപവത്കരണത്തിൽനിന്നും വ്യത്യസ്തമായി വിവിധ തലങ്ങൾ ഏറ്റെടുക്കുന്ന വികസന പ്രോജക്ടുകൾ തമ്മിൽ സംയോജിപ്പിക്കും. അതതു മേഖലകളിലെ വികസനം ഇതിലൂടെ ഉറപ്പുവരുത്തും. ജില്ലയുടെ വികസനം സംബന്ധിച്ച വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ല വികസന പരിേപ്രക്ഷ്യം അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതികൾ തയാറാക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ നടപ്പാക്കിയ സംസ്ഥാന, കേന്ദ്രാവിഷ്കൃത പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും സമഗ്രമായി വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയതുമാണ് പുതിയ പദ്ധതിരേഖ. ഇത്തരത്തിൽ തയാറാക്കിയ ജില്ല വികസന പരിേപ്രക്ഷ്യവും മാർഗ നിർദേശങ്ങളും പരിഗണിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ പദ്ധതികൾ നടപ്പാേക്കണ്ടത്. ഇതിനായി സംസ്ഥാനതലത്തിലും ജില്ലതലത്തിലും നിരീക്ഷണസമിതികൾ ഉണ്ടാകും. ജില്ല പദ്ധതി രൂപീകരണത്തിന് 17 ഉപസമിതികളാണ് രൂപവത്കരിച്ചത്. ഉപസമിതികളുടെ ചെയർമാൻ ഡി.പി.സി അംഗവും കൺവീനർ ബന്ധപ്പെട്ട മേഖലയിലെ ജില്ലതല ഉദ്യോഗസ്ഥനുമാണ്. കൃഷി തുടങ്ങി വിവിധ വിഷയത്തിൽ പ്രാഗൽഭ്യം തെളിയിച്ചവരുമാണ് അംഗങ്ങൾ. ഉപസമിതി തയാറാക്കിയ റിപ്പോർട്ട് നവംബർ 22നു മുമ്പ് ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കും. ജില്ലതല കൂടിയാലേചനക്കുശേഷം കരടു പദ്ധതിരേഖ ഡിസംബർ 22നകം ജില്ല വികസന സമിതിയിൽ സമർപ്പിക്കും. 2018 ജനുവരി 15നകം കരടു പദ്ധതിരേഖക്ക് സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉപസമിതി അംഗങ്ങൾക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ല ആസൂത്രണ സമിതി സർക്കാർ പ്രതിനിധി സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ എസ്. സുഹാസ് വിഷായവതരണം നടത്തി. ജില്ല പദ്ധതി തയാറാക്കലിെൻറ മാർഗരേഖയെ കുറിച്ച് എസ്.ആർ.ജി അംഗം കെ. സദനരാജനും സ്ഥല സംബന്ധിയായ ഘടകങ്ങളുടെ വിശകലനത്തെ സംബന്ധിച്ച് ടൗൺ പ്ലാനർ അബ്ദുൾ മാലിക്കും ക്ലാസെടുത്തു. സംസ്ഥാന ആസൂത്രണ ബോർഡ് അസി. ഡയറക്ടർ വിൻസെൻറ് സെബാസ്റ്റ്യൻ വാർഷികപദ്ധതി ജില്ലതല വിശകലനം നടത്തി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. േപ്രംരാജൻ, എസ്.ആർ.ജി അംഗം പി.സി. രവീന്ദ്രൻ, ജില്ല പ്ലാനിങ് ഓഫിസർ സോമസുന്ദരലാൽ എന്നിവർ വിവിധ വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന്, പൊതുചർച്ചയും േക്രാഡീകരണവും നടന്നു. പരിശീലനത്തിൽ വിവിധ മേഖലയിൽനിന്നുള്ള 304 പേർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ജില്ല കോഒാഡിനേറ്റർ ബാലഗോപാൽ, ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർ, നഗരസഭ ചെയർമാൻമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പ്രായം തോൽക്കും ഇവരുടെ പഠനത്തിനു മുമ്പിൽ ആദിവാസി സാക്ഷരത ക്ലാസിൽ 70 വയസ്സിന് മുകളിലുള്ള 46 പേർ കൽപറ്റ: ജില്ലയിൽ സാക്ഷരത മിഷൻ 300 കോളനികളിൽ ആരംഭിച്ച ആദിവാസി സാക്ഷരത ക്ലാസുകളിൽ എത്തുന്നതിൽ 46 പേർ എഴുപതിന് മുകളിൽ പ്രായമുള്ളവർ. അറിവും അക്ഷരവും ആർജിക്കാൻ പ്രായമൊരു തടസ്സമല്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇവർ. അമ്പലവയൽ പഞ്ചായത്തിലെ പെരുമ്പാടിക്കുന്ന് കോളനിയിൽ പഠിപ്പിക്കുന്ന ആദിവാസി ഇൻസ്ട്രക്ടർ നിരക്ഷരരായ വല്യച്ഛനെയും വല്യമ്മയെയും അച്ഛനെയും അമ്മയെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നു. െവങ്ങപ്പള്ളി പഞ്ചായത്തിലെ 92കാരിയായ കറുത്തമ്മയും നൂൽപ്പുഴ പഞ്ചായത്തിലെ തൊണ്ണൂറുകാരിയായ ചവിലിയും കണിയാമ്പറ്റയിലെ 88കാരിയായ മൊരത്തിയും 80കാരിയായ വെള്ളച്ചിയും തരിയോട് പഞ്ചായത്തിലെ 82കാരനായ വേലനും കിട്ടയ്യനും 80കാരിയായ കെമ്പയമ്മയും നൂൽപ്പുഴയിലെ 80കാരിയായ ചുണ്ടയും ജില്ലയിലെ മുതിർന്ന പഠിതാക്കളിൽ ചിലർ മാത്രം. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയാണ് ക്ലാസുകൾ. പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് ക്ലാസെടുക്കുന്നത്. 600 ഇൻസ്ട്രക്ടർമാരിൽ 300 പേരും ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരാണ്. നോട്ട്ബുക്ക്, സ്ലേറ്റ്, പെൻസിൽ, പേന, ബോർഡുകൾ, ചാർട്ടുകൾ എന്നിവ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്യുന്നു. മിക്കവരും അക്ഷരങ്ങൾ എഴുതാൻ പഠിച്ചുകഴിഞ്ഞു. മിക്ക ക്ലാസുകളിലും പഠിതാക്കൾക്ക് ചായയും ബിസ്ക്കറ്റും പൊതുപ്രവർത്തകർ നൽകുന്നുണ്ട്. പ്രാർഥനയോടെ തുടങ്ങി ദേശീയഗാനത്തോടെ ക്ലാസുകൾ അവസാനിക്കും. ഈ കൂട്ടായ്മയിലൂടെ ഗാന്ധിജയന്തി വാരാഘോഷവും കോളനി ശുചീകരണ പ്രവർത്തനങ്ങളും നടത്തി. കൽപറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ തരിയോട് പഞ്ചായത്തിലെ പഠനകേന്ദ്രം സന്ദർശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ സംഘാടകസമിതി ജില്ലതലത്തിലും പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ സംഘാടകസമിതി പഞ്ചായത്തുതലത്തിലും നഗരസഭ ചെയർമാൻ ചെയർമാനായ സംഘാടകസമിതി നഗരസഭതലത്തിലും പ്രവർത്തനങ്ങൾ േക്രാഡീകരിക്കുന്നു. ജില്ല സാക്ഷരത മിഷൻ കോ-ഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ, ആദിവാസി സാക്ഷരത പ്രത്യേക കോ-ഓഡിനേറ്റർ പി.എൻ. ബാബു, കോ-ഓഡിനേറ്റർ സ്വയാ നാസർ എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ വ്യാജപ്രചാരണം: കർശന നടപടി സ്വീകരിക്കും --ജില്ല കലക്ടർ തൊഴിലിടങ്ങളും താമസ്ഥലവും ഉദ്യോഗസ്ഥർ സന്ദർശിക്കും കൽപറ്റ: ജില്ലയിലെ വിവിധ തൊഴിൽമേഖലകളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ വരുന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ജില്ല ഭരണകൂടത്തിനുകീഴിൽ തൊഴിലാളികൾ പരിപൂർണ സുരക്ഷിതരാണെന്നും ജില്ല കലക്ടർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വ്യാജ പ്രചാരണങ്ങൾ പരിഭ്രാന്തിയുണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ല കലക്ടർ തൊഴിൽ, റവന്യൂ, പൊലീസ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായും കൂടിയാലോചന നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ചെന്ന് നേരിട്ട് സത്യാവസ്ഥ അറിയിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും ജില്ല ലേബർ ഓഫിസർക്ക് കലക്ടർ നിർദേശം നൽകി. തൊഴിലാളികൾക്കായി ഒക്ടോബർ 19ന് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story