Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:24 AM IST Updated On
date_range 11 Oct 2017 11:24 AM ISTപ്രചരിക്കുന്നത് വ്യാജ സന്ദേശം: ആശങ്ക വേണ്ടെന്ന് കലക്ടർ
text_fieldsbookmark_border
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികൾ അപായപ്പെടുത്തുന്നുവെന്ന വാർത്തകൾ തീർത്തും തെറ്റാണെന്നും ഇതിൽ വഞ്ചിതരാവുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ലെന്നും ജില്ലകലക്ടർ യു.വി. ജോസ്. വ്യാജ വാർത്തകളെത്തുടർന്ന് നിരവധി തൊഴിലാളികൾ സംസ്ഥാനം വിട്ടുപോയ സാഹചര്യത്തിൽ തെറ്റിദ്ധാരണ മാറ്റാൻ ജില്ല ഭരണകൂടം കലക്ടറേറ്റിൽ അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികളും പെങ്കടുത്തു. പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ഒരു പ്രശ്നവും ജില്ലയിലോ സംസ്ഥാനത്തോ നിലനിൽക്കുന്നില്ലെന്നും കലക്ടർ പറഞ്ഞു. 30,000 ത്തോളം ഇതര സംസ്ഥാനതൊഴിലാളികളിൽ 400 ഓളം പേർ ജില്ലയിൽനിന്ന് തിരിച്ചുപോയതായി സംശയിക്കുന്നുണ്ട്. ഹോട്ടൽ രംഗത്തുനിന്നാണ് ഏറ്റവും കൂടുതൽ പേർ കൊഴിഞ്ഞുപോയത്. സർക്കാറും ഭരണകൂടവും പൊലീസും കൂടെയുണ്ടെന്നും എന്ത് പ്രശ്നവും കലക്ടറേറ്റിലോ പൊലീസ് സ്റ്റേഷനുകളിലോ വന്ന് അറിയിക്കാമെന്നും കലക്ടർ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി കഴിഞ്ഞദിവസങ്ങളിൽ ഹിന്ദിയിലും ബംഗാളിയിലുമുള്ള വാട്സ് ആപ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ആധിക്യം മൂലം തദ്ദേശീയരായ മലയാളികൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും അതിെൻറ ഭാഗമായാണ് അതിക്രമങ്ങൾ അരങ്ങേറുന്നതെന്നുമാണ് സന്ദേശം. സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശം വ്യാപകമായി പശ്ചിമ ബംഗാൾ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇൗ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. സന്ദേശം ലഭിക്കുന്ന ബന്ധുക്കൾ ഭയപ്പെട്ട് തൊഴിലാളികളോട് തിരിച്ചുവരാൻ നിർബന്ധിക്കുകയാണെന്ന് യോഗത്തിൽ പെങ്കടുത്ത കൊൽക്കത്ത സ്വദേശി അബ്ദുൽ റഹീം 'മാധ്യമ'ത്തോട് പറഞ്ഞു. ഇവരിൽ പലരും ജോലിചെയ്ത പണം പോലും വാങ്ങിയിട്ടില്ല. അതേസമയം, കേരളത്തെ ദേശീയതലത്തിൽ താഴ്ത്തിക്കെട്ടാനുള്ള സംഘ്പരിവാർ സംഘടനകളുടെ ശ്രമമാണ് പ്രചാരണത്തിനുപിന്നിലെന്നും ആക്ഷേപമുണ്ട്. സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്കുമാർ, കോഴിക്കോട് റൂറൽ എസ്.പി പുഷ്കരൻ, എ.ഡി.എം. ടി. ജെനിൽകുമാർ, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ എന്നിവരും യോഗത്തിൽ പെങ്കടുത്തു. box ഭയക്കേണ്ടതില്ല -സിറ്റി പൊലീസ് കമീഷണർ കോഴിക്കോട്: കേരളം പൂർണ സുരക്ഷിതമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ ഭയക്കേണ്ടതില്ലെന്നും സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ. ഇവിടെയുള്ളവർ നല്ലവരാണെന്നും ഇത്രയും നന്മ സൂക്ഷിക്കുന്നവരെ എവിടെയും കാണില്ലെന്നും അദ്ദേഹം ഇതരസംസ്ഥാന തൊഴിലാളികളെ ഓർമപ്പെടുത്തി. വാട്സ് ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോകളും വിഡിയോകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉറവിടം കണ്ടെത്താൻ ൈസബർ സെല്ലിെൻറ സഹായത്തോടെ അന്വേഷണം നടക്കുകയാണ്. പരാതിക്കാർക്ക് തെൻറ ഒാഫിസിനെയോ പൊലീസിനെയോ സമീപിക്കാമെന്നും നാട്ടിലുള്ള ബന്ധുക്കളെ സത്യാവസ്ഥ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി, ബംഗാളി ഭാഷകളിൽ കമീഷണർ തൊഴിലാളികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story