Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:24 AM IST Updated On
date_range 11 Oct 2017 11:24 AM ISTഅധികൃതരുടെ അനാസ്ഥ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ദുരന്തം തുടർക്കഥയാകുന്നു
text_fieldsbookmark_border
തിരുവമ്പാടി: മഞ്ചേരി സ്വദേശി ആദിലിെൻറ (24) മരണത്തോടെ ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ജീവൻപൊലിഞ്ഞവരുടെ എണ്ണം 22 ആയി. കഴിഞ്ഞ മാർച്ച് 25നാണ് ഒടുവിൽ അപകടമരണം നടന്നത്. ഒഴുക്കിൽെപട്ട് രാജസ്ഥാൻ സ്വദേശിയായ രജത്ത് ശർമയാണ് അന്ന് മുങ്ങി മരിച്ചത്. ഫെബ്രുവരിയിൽ കോഴിക്കോട് അത്തോളി സ്വദേശിയായ യുവാവും ഒഴുക്കിൽെപട്ട് മരിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിനിടെയാണ് 22 മനുഷ്യജീവനുകൾ ഇവിടെ നഷ്ടമായത്. അധികൃതരുടെ അനാസ്ഥയാണ് അരിപ്പാറ വെള്ളച്ചാട്ടത്തിലെ അപകടമരണങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതിയായ സുരക്ഷസംവിധാനമില്ലാതെയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ കീഴിലുള്ള അരിപ്പാറ വിനോദസഞ്ചാരകേന്ദ്രം പ്രവർത്തിക്കുന്നത്. ടൂറിസം വകുപ്പിെൻറ വെബ്സൈറ്റിൽ പ്രചാരം നൽകുന്ന അരിപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികളുടെ ജീവന് യാതൊരു വിലയുമില്ലെന്ന് ആക്ഷേപമുയർന്നിട്ട് നാളുകളായി. ടൂറിസം വകുപ്പ് ടിക്കറ്റ് നൽകി പ്രവേശനം നൽകുന്ന ഇവിടെ സഞ്ചാരികളുടെ സുരക്ഷക്കായി രണ്ട് ലൈഫ് ഗാർഡുമാരാണുള്ളത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നവർ ഒഴുക്കിൽെപട്ടാണ് അപകടങ്ങൾ സംഭവിക്കുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ നീന്തൽ പോലുമറിയാത്ത സഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങാതിരിക്കാൻ മറ്റുവിലക്കുകളൊന്നുമില്ല. അപകടക്കെണിയറിയാതെ വിദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽെപടുന്നത്. ഒഴുക്കിൽെപട്ട് ആഴമേറിയ കയത്തിൽ പതിച്ചാണ് മിക്ക മരണങ്ങളും. മനുഷ്യാവകാശപ്രവർത്തകരുടെ ഇടപെടലിനെതുടർന്ന് എട്ട് മാസം മുമ്പ് ടൂറിസം ജോയൻറ് ഡയറക്ടർ എം.വി. കുഞ്ഞിരാമൻ അരിപ്പാറ സന്ദർശിച്ചിരുന്നു. സുരക്ഷയും സൗകര്യങ്ങളും അദ്ദേഹം ഉറപ്പ് നൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായിട്ടില്ല. ദുരന്തങ്ങൾ തുടർക്കഥയായിട്ടും അരിപ്പാറ ഉൾപ്പെടുന്ന തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളും നിസ്സംഗത തുടരുകയാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story