Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 11:18 AM IST Updated On
date_range 10 Oct 2017 11:18 AM ISTവാട്സ് ആപ്പിൽ വ്യാജ പ്രചാരണം: ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോെട നാട് വിടുന്നു
text_fieldsbookmark_border
കോഴിക്കോട്: മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട് വിടുന്നു. കോഴിക്കോട് ജില്ലയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽപേർ മടങ്ങിയിരുന്നതെങ്കിൽ പിന്നീട് മറ്റു ജില്ലകളിൽനിന്നും തൊഴിലാളികൾ കൂട്ടത്തോെട നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതുമൂലം കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ ഹോട്ടലുകളിലെല്ലാം തൊഴിലാളി ക്ഷാമം രൂക്ഷമായി. മിക്ക ഹോട്ടലുകളും തിങ്കളാഴ്ച പൊറോട്ടയടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കാതെയാണ് ജീവനക്കാരുെട ക്ഷാമത്തെ നേരിട്ടത്. പലരും ഹോട്ടലുകൾ അടച്ചുപൂേട്ടണ്ട അവസ്ഥയിലാണ്. രാമനാട്ടുക്കര, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ ചില ഹോട്ടലുകൾ പൂർണമായും അടച്ചിടേണ്ടി വന്നു. ഹോട്ടലിനു പുറമേ നിർമാണ മേഖലയെയും തൊഴിലാളി ക്ഷാമം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ ടൗൺ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്സ് ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടേത് മുതല്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേതടക്കമുള്ള ചിത്രങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ബംഗാള്‍, ഒഡിഷ, അസം, യു.പി സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ ഇത് പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ നാട്ടിലേക്ക് എത്തിയതോടെ മടങ്ങി ചെല്ലാന്‍ ആവശ്യപ്പെട്ട് ബന്ധുക്കളുടെ ഫോണ്‍ വിളികളും നിരന്തരമായി എത്തുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട് നഗരപരിധിയിലെ ഹോട്ടലുകളിൽനിന്ന് മാത്രം 400ഒാളം ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. വ്യാജ പ്രചാരണത്തെ ചെറുക്കാൻ ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷെൻറ നേതൃത്വത്തിൽ തീവ്രശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് കേരളം സുരക്ഷിതമാണെന്ന വാട്സ് ആപ് സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹോട്ടലുടമകൾ. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളെയും യഥാർഥ വിവരം അറിയിച്ചിട്ടുണ്ട്. പ്രശ്നം കൂടുതൽ ഗുരുതരമാവുകയാണെങ്കിൽ സർക്കാർതലത്തിലുള്ള ഇടപെടലിനു ശ്രമിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story