Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 11:08 AM IST Updated On
date_range 9 Oct 2017 11:08 AM ISTമഹിള കോണ്‍ഗ്രസ് യോഗം
text_fieldsbookmark_border
എകരൂല്‍: മഹിള കോണ്‍ഗ്രസ് ഉണ്ണികുളം മണ്ഡലം 15-ാം വാര്‍ഡ് കമ്മിറ്റി യോഗം ഫാത്തിമ മദനി ഉദ്ഘാടനം ചെയ്തു. എ.കെ. റുഖിയ അധ്യക്ഷത വഹിച്ചു. പി.സി. രാഘവൻ, ടി. കോയാലി, മുജീബ്റഹ്മാൻ, രവി എന്നിവര്‍ സംസാരിച്ചു. പി.സി. ഉഷ സ്വാഗതവും കെ.കെ. നസ്ലത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എന്‍. ജയസുധ (പ്രസി), സാബിറ (സെക്ര), റഹ്മത്ത് (ട്രഷ). ക്ഷീരസംഘത്തിന് കമ്പ്യൂട്ടർ മേപ്പയ്യൂർ: കാളിയത്ത് മുക്ക് ക്ഷീര സംഘത്തിന് ക്ഷീരവികസന വകുപ്പിൽനിന്നും ലഭിച്ച കമ്പ്യൂട്ടറിെൻറ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സി. രാധ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. ഉണ്ണി അധ്യക്ഷത വഹിച്ചു. തുടർന്ന് ക്ഷീര കർഷകരെ ആദരിക്കലും നടന്നു. ക്ഷീര വികസന ഓഫിസർ എസ്. ഹിത ക്ലാസെടുത്തു. ആനപൊയിൽ ഗംഗാധരൻ, എം.എം. സുധ, പി.ടി. രാജൻ, ശ്രീകുമാർ, ഉമ്മർകുട്ടി, എം.സി. ശിവാനന്ദൻ, സ്വാമി ദാസൻ, എടച്ചേരി അമ്മദ്, എം.കെ. ശാന്ത എന്നിവർ സംസാരിച്ചു. വളത്തിെൻറ പേരിൽ തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു പേരാമ്പ്ര: വളത്തിന് കേന്ദ്ര സർക്കാറിെൻറ സബ്സിഡി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന നാലംഗ സംഘത്തെ പേരാമ്പ്ര പൊലീസ് ഒരു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. തിരുവനന്തപുരം വെള്ളറട അരുവാട്ടുകോണം സുകുമാരി വിലാസത്തിൽ രാം വിൽസൻ (46) ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സൗപർണികയിൽ വിവേക് (25), കൊല്ലം ആശ്രമം കല്ലിൽ രമേശ് കുമാർ (28) ആലപ്പുഴ വലിയകുളങ്ങര പുത്തൻതറ കിഴക്കയിൽ ജയകൃഷ്ണൻ (27) എന്നിവരെയാണ് എസ്.ഐ വി. സിജിത്തിെൻറ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിന് കഴിഞ്ഞ ദിവസം എറണാകുളത്ത് കൊണ്ടു പോയത്. ഇവർ ഉൾപ്പെട്ട തട്ടിപ്പ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നതായി പൊലീസ് പറഞ്ഞു. പേരാമ്പ്ര സെൻറ് ഫ്രാൻസിസ് അസീസി ദേവാലയ വികാരി ഫാദർ ജോസ് കരിങ്ങടയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ വലയിലായത്. ഫാദർ ജോസിനെ ഫോണിൽ ബന്ധപ്പെട്ട് 1.6 ലക്ഷം രൂപ സബ്സിഡി ലഭിക്കാൻ 29,500 രൂപയുടെ വളം വാങ്ങണമെന്ന്ആവശ്യപ്പെടുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കൊച്ചിൻ അഗ്രോ കെമിക്കൽ റിസർച്ചിെൻറ വ്യാജ രശീതിയും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story