Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.​െഎ.ടി ഇൻറർഫേസ്​-...

എൻ.​െഎ.ടി ഇൻറർഫേസ്​- 13ന്​ തുടങ്ങും

text_fields
bookmark_border
കോഴിക്കോട്: എൻ.െഎ.ടി കാലിക്കറ്റ് ടെക് ഫെസ്റ്റ് 'തത്വ'യുടെ ഭാഗമായി നടത്തുന്ന സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ഇൻറർഫേസ് -17 വെള്ളിയാഴ്ച തുടങ്ങും. ഒക്ടോബർ 13,14,15 തീയതികളിലായാണ് പരിപാടി. ഇൻറർഫേസ്-17ൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി ചൊവ്വാഴ്ച അവസാനിക്കും. കേരള സ്റ്റാർട്ടപ്പ് മിഷ​െൻറ സ്റ്റാർട്ടപ്പുകൾക്കുള്ള സീഡിങ് പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും. സീഡിങ് പരിപാടിക്ക് പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഇൻറർഫേസ് വെബ്സൈറ്റിൽ ആരംഭിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള കോളജുകളിലെയും ഇൻകുബേഷൻ സെല്ലുകളിലെയും ഏറ്റവും മികച്ചതും നൂതനവുമായ ആശയം, ഉൽപന്നങ്ങൾ എന്നിവ കണ്ടെത്തുകയാണ് ഇൻറർഫേസ് മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സംഘാടകർ അറിയിച്ചു. ദ മലബാർ സ്റ്റോം എന്നു ചേർത്ത് സോഷ്യൽ മീഡിയയിൽ ഇൻറർഫേസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്യുന്നവരിൽനിന്നു െതരഞ്ഞെടുക്കുന്ന പത്തു പേർക്ക് അയ്യായിരം രൂപയുടെ സമ്മാനം ലഭിക്കും. വെബ്സൈറ്റ് www.tathva.org/interface.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story