Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:15 AM IST Updated On
date_range 8 Oct 2017 11:15 AM ISTവൈത്തിരി ഉപജില്ല കായികമേള ഇന്നുമുതൽ അച്ചൂരിൽ
text_fieldsbookmark_border
കൽപറ്റ: വൈത്തിരി ഉപജില്ല കായികമേള ഒക്ടോബർ എട്ട്, ഒമ്പത്, പത്ത്, 11 തീയതികളിലായി അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപജില്ല കായികമേളയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിക്കും. വൈത്തിരി സി.ഐ. അബ്ദുൽ ഷരീഫ് മുഖ്യാതിഥിയാകും. വൈത്തിരി എ.ഇ.ഒ വി. രവീന്ദ്രൻ പതാക ഉയർത്തും. പൊഴുതന പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് അധ്യക്ഷത വഹിക്കും. ഒക്ടോബർ 11ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപനസമ്മേളനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ ഒ.പി. ജെയ്ഷ മുഖ്യാതിഥിയാകും. കെ.കെ. ഹനീഫ, ആർ.കെ.എം. ഷാഫി, കെ. നജുമുദ്ദീൻ, പി.എം. രജനി, പി.കെ. ഷംസുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രവർത്തക കൺവെൻഷൻ കൽപറ്റ: പാചകവാതകത്തിന് വിലവർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് മഹിള ജനതാദൾ (യു) ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജനതാദൾ(യു) ജില്ല പ്രസിഡൻറ് വി.പി. വർക്കി ഉദ്ഘാടനം ചെയ്തു. മഹിള ജനതാദൾ സംസ്ഥാന പ്രസിഡൻറ് രുഗ്മിണി ഭാസ്കരൻ, അനില തോമസ്, ബിന്ദു ജോസ്, എ.പി. വിമല, പത്മിനി, കെ.ടി. ആമിന, രത്നാവതി, ലീന, ടി.കെ. നസീമ, ലീലാമ േജാർജ്, രാധ കോട്ടത്തറ, എൻ.ഒ. ദേവസി, ഡി. രാജൻ, ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു. ഫുട്ബാൾ മത്സരം പിണങ്ങോട്: സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറയും വെങ്ങപ്പള്ളി പഞ്ചായത്തിെൻറയും ആഭിമുഖ്യത്തിൽ പിണങ്ങോട് മിനി സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ കേരളവർമ ക്ലബിനെ പരാജയപ്പെടുത്തി പിണങ്ങോട് ട്രിപ്പിൾസിക്സ് ചാമ്പ്യന്മാരായി. സമാപന യോഗത്തിൽ യൂത്ത് കോഒാഡിനേറ്റർ അജ്നാസ് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി എ.എം. സിജേഷ്, കെ. മുരളീധരൻ, കെ.വി. രാജൻ, കുഞ്ഞിമോൻ എന്നിവർ സംസാരിച്ചു. നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തണം -മുസ്ലിം ലീഗ് കൽപറ്റ: ജില്ലയിൽ രൂക്ഷമാകുന്ന നിർമാണസാമഗ്രികളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ആദിവാസികളുടേതുൾെപ്പടെ ഭവനപദ്ധതികൾ നിർമാണസാമഗ്രികളില്ലെന്ന കാരണം പറഞ്ഞ് കരാറുകാർ നിർത്തിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലതാമസം നേരിടേണ്ടിവരുന്നത് വലിയ സാമ്പത്തികബാധ്യതായണ് വരുത്തുന്നതെന്നും യോഗം പറഞ്ഞു. പ്രസിഡൻറ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ പി.കെ. അബൂബക്കർ, കെ.സി. മായിൻ ഹാജി, എൻ.കെ. റഷീദ്, പി. ഇബ്രാഹിം, പടയൻ മുഹമ്മദ്, യഹ്യ ഖാൻ തലക്കൽ, ടി. മുഹമ്മദ്, എം. മുഹമ്മദ് ബഷീർ, എൻ. നിസാർ അഹമ്മദ്, പി.കെ. അസ്മത്ത്, റസാഖ് കൽപറ്റ, ടി. ഹംസ, എം.എ. അസൈനാർ, അബ്ദുല്ല മാടക്കര, എം.കെ. അബൂബക്കർ ഹാജി, പി. കുഞ്ഞബ്ദുല്ല ഹാജി, കെ.സി. കുഞ്ഞബ്ദുല്ല ഹാജി, കെ.എം. അബ്ദുല്ല, സലിം മേമന, എം.കെ. മൊയ്തു, സി.കെ. ഇബ്രാഹിം ഹാജി, സലാം നീലിക്കണ്ടി, എം. ബാപ്പുട്ടി ഹാജി, കെ.എം.കെ. ദേവർഷോല, കെ. അബ്ദുൽ നാസർ, പി. ഇസ്മായിൽ, കണക്കയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി സി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story