Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേയില കർഷകർക്ക്...

തേയില കർഷകർക്ക് സബ്സിഡി അനുവദിക്കണം

text_fields
bookmark_border
ഗൂഡല്ലൂർ: തേയില കർഷകർക്ക് സബ്സിഡി നൽകുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കണമെന്ന് സാലിസ്ബറി ചെറുകിട തേയില കർഷക സംഘം ആവശ്യപ്പെട്ടു. സംഘം പ്രസിഡൻറ് ഗോപാലകൃഷ്ണക്കുറുപ്പി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. പച്ചത്തേയിലയുടെ വില പത്തുരൂപക്ക് താഴെ വന്നാൽ കിലോക്ക് രണ്ടു രൂപ സബ്സിഡി അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ടീ ബോർഡും ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞെങ്കിലും സാമ്പത്തിക ഞെരുക്കത്തിലായ കർഷകരെ സഹായിക്കാൻ അധികൃതർ തയാറാവുന്നിെല്ലന്ന് യോഗം കുറ്റപ്പെടുത്തി. അഞ്ചുമാസമായി വിലതകർച്ചയാണ് തേയിലമേഖല നേരിടുന്നത്. കൂലികൊടുക്കാൻ പോലും കടംവാങ്ങുകയാണ്. കിട്ടുന്നതുക ചെലവിനുപോലും തികയാതെ വരുന്നതിനാൽ തേയില കർഷകർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഗൂഡല്ലൂർ സാലീസ്ബറി ടീ ഫാക്ടറിക്കുമുന്നിൽ നടത്തിയ ധർണയെത്തുടർന്നാണ് സബ്സിഡി കാര്യം വാഗ്ദാനം ചെയ്തത്. പല പരാതികൾ നൽകിയിട്ടും ഒരു നടപടിയുമുണ്ടാവുന്നിെല്ലന്ന് യോഗം പരാതിപ്പെട്ടു. ടി.ബി. ഗണപതി, രഘുനാഥ്, കെ.വി. അസൈനാർ, കോട്ടക്കടവു കുഞ്ഞാൻ, സുബ്രഹ്മണി, കെ.സി. അസൈനാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story