Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ പടക്കംവെച്ച് കൊന്നു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കൂട്ടുപ്രതികൾക്കായി അന്വേഷണം വരയാൽ: കാട്ടുപന്നിയെ പടക്കംവെച്ച് കൊന്ന് ഇറച്ചിയാക്കി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസില്‍ പ്രതികളിലൊരാളെ അറസ്റ്റു ചെയ്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആലാറ്റിൽ സ്വദേശി തുരുത്തേൽ ടി.എ. വാസുവിനെയാണ് (68) വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നോർത്ത് വയനാട് ഡിവിഷനിലെ പേര്യ റേഞ്ചിലെ വരയാൽ േഫാറസ്റ്റ് സ്േറ്റഷൻ പരിധിയിൽപ്പെട്ട വനത്തിൽനിന്നാണ് പ്രതികൾ കാട്ടുപന്നിയെ പടക്കംവെച്ച് കൊന്ന് ഇറച്ചിയാക്കുകയും ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്. പേര്യ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ കെ.ജെ. ജോസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒാഫിസർ എം.കെ. രാജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. സെക്ഷൻ ഫോറസ്റ്റ് ഒാഫിസർമാരായ അരവിന്ദാക്ഷൻ കണ്ടേത്തുപാറ, എം.ഡി. സുമതി, ബീറ്റ് ഫോറസ്റ്റ് ഒാഫിസർമാരായ സി.ജെ. റോബർട്ട്, എം.എസ്. സുരേഷ്, സി.സി. ഉഷാദ്, കെ.കെ. ബിജു, ഫോറസ്റ്റ് വാച്ചർമാരായ ഗോപാലൻ, ബാലകൃഷ്ണൻ എന്നിവരും വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നു. അംബയിലേക്കു ടെലിഫോൺ സൗകര്യം എത്തിക്കും -പൊലീസ് മേധാവി വൈത്തിരി: മൊബൈൽ സേവനം ലഭ്യമല്ലാത്ത സുഗന്ധഗിരി അംബയിലേക്ക് പൊലീസി​െൻറ ജനസമ്പർക്ക പദ്ധതിയുടെ ഭാഗമായി മൊബൈൽ ടവർ എത്തിക്കാൻ ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് നടപടി എടുത്തിട്ടുണ്ടെന്നു ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. വൈത്തിരി ജനമൈത്രി പൊലീസി​െൻറ ആഭിമുഖ്യത്തിൽ ആദിവാസി മേഖലയായ അംബയിൽ പരാതിപരിഹാര അദാലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വർഷംതന്നെ ടവർ നിർമിക്കുവാൻ ശ്രമിക്കുമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അലോപ്പതി ഡോക്ടർ കൂടിയായ അദ്ദേഹം മീസിൽസ് റൂബെല്ല വാക്സിനേഷ‍​െൻറ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. അദാലത്തിൽ നിരവധി ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. പൊഴുതന പഞ്ചായത്ത് മെംബർ എൻ.എൻ. ജോസ് അധ്യക്ഷത വഹിച്ചു. ശങ്കരൻ നമ്പൂതിരി, കെ. ബാലൻ, എ. ജനാർദനൻ, പി.എസ്. ശ്രീനാഥ് എന്നിവർ സംസാരിച്ചു. സി.ഐ കെ.കെ. അബ്ദുൽ ഷരീഫ് സ്വാഗതവും എസ്.ഐ കെ.പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വൈത്തിരിയിൽ വീണ്ടും നായുടെ വിളയാട്ടം: മൂന്നുപേർക്ക് കടിയേറ്റു വൈത്തിരി: വൈത്തിരി പ്രദേശത്ത് വീണ്ടും തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. പഴയ വൈത്തിരി സ്വദേശി പി.പി. അബ്ദുൽ മജീദ് (47 ), പൂക്കോട് സ്വദേശികളായ രുഗ്മിണി(62 ), ശരീഫ് (45) എന്നിവർക്കാണ് വെള്ളിയാഴ്ച രാത്രി നായുടെ കടിയേറ്റത്‌. തുടർച്ചയായി നായ്ക്കളുടെ അക്രമണമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പ്രദേശത്ത് ജനങ്ങൾ ഭീതിയിയാണ്. കഴിഞ്ഞദിവസം സുഗന്ധഗിരി, പന്ത്രണ്ടാംപാലം പ്രദേശത്ത് തെരുവുനായ് ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story