Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:14 AM IST Updated On
date_range 8 Oct 2017 11:14 AM ISTപെേട്രാൾ, ഡീസൽ: കേരളം ഇൗടാക്കുന്നത് അമിതനികുതി ^മന്ത്രി ധർമേന്ദ്ര പ്രധാൻ
text_fieldsbookmark_border
പെേട്രാൾ, ഡീസൽ: കേരളം ഇൗടാക്കുന്നത് അമിതനികുതി -മന്ത്രി ധർമേന്ദ്ര പ്രധാൻ കോഴിക്കോട്: ഇതരസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാൾ പെേട്രാളിനും ഡീസലിനും അമിതനികുതിയാണ് കേരള സർക്കാർ ഇൗടാക്കുന്നെതന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ബി.ജെ.പി ജനരക്ഷായാത്രയുടെ ജില്ലയിലെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പെട്രോളിന് 34 ഉം ഡീസലിന് 24 ഉം ശതമാനം നികുതിക്കുപുറമെ ഒാരോ ലിറ്ററിനും ഒരു രൂപവീതം േവറെയും ഇൗടാക്കുകയാണ്. കേന്ദ്രസർക്കാർ പെട്രോളിന് രണ്ടുരൂപ കുറക്കാൻ തീരുമാനിച്ച് നികുതിയിൽ ഇളവുവരുത്തി സംസ്ഥാനവും വിലകുറക്കണമെന്നഭ്യർഥിച്ചപ്പോൾ വിലകുറക്കില്ല എന്നായിരുന്നു കേരള സർക്കാറിെൻറ നിലപാട്. ഇത് ഏവെരയും ആശ്ചര്യപ്പെടുത്തുന്നതാണ്. പെട്രോളിയത്തിെൻറ വിലയിൽ ഇനിയും കുറവുവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടന്നയാൾ പ്രധാനമന്ത്രി പദത്തിലെത്തിയതിൽ പലർക്കും അസഹിഷ്ണുതയാണ്. കേരളത്തിലെ നരഹത്യ ദേശീയതലത്തിൽ ചർച്ചയാക്കാൻ ജനരക്ഷായാത്രക്ക് കഴിഞ്ഞതോടെ സി.പി.എം കേന്ദ്രനേതൃത്വം പ്രതിരോധത്തിലായിരിക്കയാണ്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ കൊലപാതകം നടക്കുന്നത്. ഇതിനുത്തരം പറയേണ്ടത് വൃന്ദ കാരാട്ട് ഉൾപ്പെടെ സി.പി.എം േനതാക്കളാണ്. കോൺഗ്രസുമായി രഹസ്യമായി കൂട്ടുകൂടുന്ന സി.പി.എം പരസ്യ കൂട്ടുകെട്ടുണ്ടാക്കിയാൽേപാലും ബി.ജെ.പിയെ തോൽപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഗൗരി ലേങ്കഷ് വെടിയേറ്റുമരിച്ചപ്പോൾ ഇതിന് പ്രധാനമന്ത്രി ഉത്തരം പറയണമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നടന്ന െകാലപാതകത്തിെൻറ കാരണം രാഹുൽ ഗാന്ധിേയാടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതലക്കുളത്തുനടന്ന പരിപാടിയിൽ ജില്ലപ്രസിഡൻറ് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ കുമ്മനം രാജശേഖരൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ് ബാബു, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറുമാരായ സി.കെ. പത്മനാഭൻ, വി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ സ്വാഗതവും ടി. ബാലസോമൻ നന്ദിയും പറഞ്ഞു. അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, കെ.പി. ശ്രീശൻ, റിച്ചാർഡ് ഹേ എം.പി, രാമചന്ദ്ര റെഡ്ഡി എം.എൽ.എ, ശോഭ സുരേന്ദ്രൻ, എം. ഗണേശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശനിയാഴ്ച മാഹിയിൽ നിന്ന് ആരംഭിച്ച യാത്ര വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എലത്തൂരിലെത്തി അവിടെ നിന്ന് പദയാത്രയായാണ് കോഴിക്കോട്ട് സമാപിച്ചത്. ഞായറാഴ്ച യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിക്കും. inner box മാർക്സിസ്റ്റ് പാർട്ടി ജിഹാദി ഭീകരതയെ താലോലിക്കുന്നു -കുമ്മനം കോഴിക്കോട്: മാർക്സിസ്റ്റ് പാർട്ടി ഭീകരപ്രസ്ഥാനമായതിനാൽ ജിഹാദി ഭീകരതയെ താലോലിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ജനരക്ഷായാത്രയുടെ ജില്ല സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് െകാലയിൽപോലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഭരിച്ചപ്പോൾ മാറാട് േകസിൽ സി.ബി.െഎ അന്വേഷണത്തിന് ശിപാർശ ചെയ്യാതിരുന്നത് ആയുധം കൊടുത്തവരും സാമ്പത്തികസഹായം ചെയ്തവരുമെല്ലാം കുടുങ്ങുമെന്നതിനാലാണ്. ഹാദിയ കേസ് സി.ബി.െഎ അന്വേഷിക്കേണ്ടെന്ന നിലപാട് സംസ്ഥാനസർക്കാർ സ്വീകരിച്ചത് ഭീകരവാദികളുടെ മുന്നിൽ സന്ധിചെയ്യാനാണ്. വേങ്ങരയിൽ പത്ത് വോട്ട് അധികം കിട്ടാൻ സി.പി.എം ഭീകരവാദികൾക്കൊപ്പം നിൽക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story