Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല സീറോ വേസ്​റ്റ്​...

ജില്ല സീറോ വേസ്​റ്റ്​ പദ്ധതി; തൂണേരിയില്‍ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം

text_fields
bookmark_border
നാദാപുരം: ജില്ലയില്‍ നടപ്പാക്കുന്ന 'സീറോ വേസ്റ്റ്' പദ്ധതിയുടെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ അവലോകന യോഗം ചേർന്നു. എല്ലാ പഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പണം ശേഖരിച്ച് കുടുംബശ്രീയിലെ അംഗങ്ങൾക്ക് കൂലി കൊടുത്ത് അജൈവ മാലിന്യം മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി യൂനിറ്റുകളിലെത്തിച്ച് റീ സൈക്ലിങ് നടത്താനും അജൈവ മാലിന്യം അതത് സ്ഥലത്ത് തന്നെ സംസ്‌കരിക്കാനുള്ള പദ്ധതിയാണ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന സീറോ വേസ്റ്റ് പദ്ധതി. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ രൂപവത്കരിക്കാനുള്ള ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പ്രോജക്ട് ക്ലിനിക്ക് ജില്ല കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഖരമാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തിലെ നിലവിലെ സ്ഥിതിഗതികള്‍ പ്രസിഡൻറുമാര്‍ കലക്ടറോട് വിശദീകരിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ റീസൈക്ലിങ് യൂനിറ്റുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് പ്രവര്‍ത്തനക്ഷമമല്ലെന്ന് പ്രസിഡൻറ് ഒ.സി. ജയന്‍ ധരിപ്പിച്ചു. പ്രവര്‍ത്തനക്ഷമമല്ലാത്ത പ്ലാൻറ് എത്രപണം മുടക്കിയാലും ശരിയാേക്കണ്ട നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിർദേശം നല്‍കി. നാദാപുരം പഞ്ചായത്തില്‍ പാലാഞ്ചോലകുന്നില്‍ മാലിന്യ പ്ലാൻറ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പരിസരവാസികളുടെ സമരത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി നിലച്ചിരിക്കുകയാണ്. നാദാപുരം, കല്ലാച്ചി ടൗണുകളിലെ മാലിന്യം റോഡരികില്‍ കുന്നുകൂടി കിടക്കുകയാണ്. ഈ അവസ്ഥ പ്രസിഡൻറ് എം.കെ. സഫീറയും അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍, സെക്രട്ടറിമാര്‍, വി.ഇ.ഒ, എൻജിനീയര്‍മാര്‍, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സൻ‍, ശുചിത്വ മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ കബനി, ജില്ല പ്ലാനിങ് ഓഫിസ് റിസർച് ഓഫിസര്‍ എം. പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story