Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:14 AM IST Updated On
date_range 8 Oct 2017 11:14 AM ISTനടപ്പാതക്ക് കൈവരിയില്ല; യൂത്ത്ലീഗ് രക്ഷാകവചം തീർത്തു
text_fieldsbookmark_border
നാദാപുരം: റോഡപകടം പതിവാകുന്ന നാദാപുരം ടൗണിൽ നടപ്പാതക്ക് കൈവരി നിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി രക്ഷാകവചം തീർത്തു. മരാമത്ത് മന്ത്രിയും സ്ഥലം എം.എൽ.എയും നാദാപുരം ഗവ. യു.പി സ്‌കൂൾ മുതൽ ടൗൺ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് നടപ്പാതയിൽ കൈവരി നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, രണ്ടുവർഷം കഴിഞ്ഞിട്ടും തുടർനടപടി എടുത്തില്ല. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. ഹേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻറ് നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി, ജില്ല ജനറൽ സെക്രട്ടറി കെ.കെ. നവാസ്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മണ്ടോടി ബഷീർ, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എം.പി. സൂപ്പി, സെക്രട്ടറി എൻ.കെ. ജമാൽ ഹാജി, മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് കെ.എം. സമീർ, ജനറൽ സെക്രട്ടറി സി.കെ. നാസർ, നാദാപുരം പ്രസ്‌ഫോറം പ്രസിഡൻറ് എം.കെ. അഷ്‌റഫ്, കവി വി.സി. ഇഖ്ബാൽ, പഞ്ചായത്തംഗം വി.എ. അമ്മദ് ഹാജി, ടി.ഐ.എം പ്രസിഡൻറ് കിഴക്കേമഠത്തിൽ അബ്ദുല്ല ഹാജി, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അബ്ബാസ് കണെക്കൽ, സുബൈർ ചേലക്കാട്, ഫൈസൽ കോമത്ത്, കെ.കെ.സി. ജാഫർ, ഹാരിസ് മാത്തോട്ടം, വി. അബ്ദുൽ ജലീൽ, തായമ്പത്ത് കുഞ്ഞാലി എന്നിവർ സംസാരിച്ചു. നിസാം തങ്ങൾ, റഫീഖ് കക്കംവെള്ളി, വി.വി. ഷംസുദ്ദീൻ, ഉനൈസ് കുമ്മങ്കോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story