Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right40 പൊതി...

40 പൊതി ബ്രൗൺഷുഗറുമായി മധ്യവയസ്​കൻ പിടിയിൽ

text_fields
bookmark_border
ബാലുശ്ശേരി: 40 പൊതി ബ്രൗൺഷുഗറുമായി മധ്യവയസ്കൻ പിടിയിൽ. യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ബാലുശ്ശേരി കിനാലുർ സ്വദേശി പാടിയിൽ ഹമീദ് (65) ആണ് എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. തലശ്ശേരിയിൽനിന്നും ഏജൻറ് മുഖാന്തരം ബ്രൗൺഷുഗർ വാങ്ങി പാക്കറ്റുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്. ബാലുശ്ശേരി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യംവെച്ച് വിൽപനക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ ബാലുശ്ശേരിയിൽവെച്ച് കഴിഞ്ഞമാസം എക്സൈസ് പിടികൂടിയിരുന്നു. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ ആർ.എൽ. ബൈജു, അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി. സുധാകരൻ, പ്രിവൻറിവ് ഒാഫിസർമാരായ എ.ജി. തമ്പി, പി. മനോജ്കുമാർ, സിവിൽ ഒാഫിസർമാരായ എ.പി. അനീഷ്കുമാർ, പ്രബിത്ലാൽ, ഡ്രൈവർ കൃഷ്ണൻ എന്നിവർ പെങ്കടുത്തു. ബാലുശ്ശേരി റേഞ്ചി​െൻറ പരിധിയിൽപ്പെട്ട ലഹരി വിൽപന സംബന്ധമായ പരാതികൾ 0496 2650850, 9400069688 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. kp
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story