Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കയത്തെത്തുന്ന...

കക്കയത്തെത്തുന്ന വിനോദ സഞ്ചാരികൾക്കായി ഡി.ടി.പി.സിയുടെ വിശ്രമ സ​േങ്കതം

text_fields
bookmark_border
ബാലുശ്ശേരി: കക്കയത്തെത്തുന്ന വിനോദ സഞ്ചാരികൾക്കായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ വിശ്രമ സേങ്കതം. തലയാട്-കക്കയം റോഡിൽ 27ാം മൈലിനടുത്ത് റോഡരികിൽ ഒന്നേകാൽ കോടിയോളം രൂപ ചെലവിട്ട് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 15 സ​െൻറ് സ്ഥലത്താണ് വിശ്രമകേന്ദ്രം പണിതത്. ഡി.ടി.പി.സിയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട പ്രവൃത്തി നടത്തിയത്. കക്കയം 27ാം മൈലിനടുത്ത് റോഡിൽനിന്നു താഴ്ചയുള്ള ഭാഗത്ത് നിർമിച്ച കെട്ടിടത്തി​െൻറ മുകൾനിലയിലേക്കാണ് റോഡിൽനിന്നും കെട്ടിടത്തിലേക്ക് പ്രവേശിക്കേണ്ടത്. ആറുനില കെട്ടിടത്തിൽ ഒരു എ.സി മുറിയും രണ്ടു നോൺ എ.സി മുറികളുമാണുള്ളത്. കൂടാതെ റസ്റ്റാറൻറ്, ഡോർമെറ്ററി, ടെലിസ്കോപ്പിങ് സ​െൻറർ, ടോയ്ലറ്റ്, കിച്ചൺ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നും കക്കയം മലനിരകളുടെയും റിസർേവായറി​െൻറയും വിദൂര ദൃശ്യം സഞ്ചാരികൾക്ക് കാണാം. കക്കയം അങ്ങാടിയിലേക്ക് എത്തുന്നതിന് അഞ്ചു കിലോമീറ്റർ മുേമ്പയാണ് വിശ്രമസേങ്കതം. ഇതിനു സമീപത്തായി രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മറ്റൊരു വിശ്രമകേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. കൂടുതൽ മുറികളുള്ള സൗകര്യത്തോടെ പണിയുന്ന കെട്ടിടം ഇപ്പോഴത്തെ കെട്ടിടവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് നിർമിക്കുക. ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കക്കയെത്ത പ്രകൃതിദൃശ്യവും ഡാംസൈറ്റും കാണാനെത്തുന്നത്. കക്കയം ഡാംസൈറ്റ്, തോണിക്കടവ് ടൂറിസം പദ്ധതികൾ പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരികളുടെ തിരക്ക് കൂടാനാണ് സാധ്യത. കക്കയം വന്യജീവി സേങ്കതമായി പ്രഖ്യാപിച്ചതോടെ ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ വന്യമൃഗങ്ങളും ഡാംസൈറ്റ് പ്രദേശത്ത് യഥേഷ്ടമുണ്ട്. െറസിഡൻറ്സ് അസോസിയേഷൻ വാർഷികാഘോഷം ബാലുശ്ശേരി: പുത്തൂർവട്ടം സുകൃതം െറസിഡൻറ്സ് അസോസിയേഷൻ മൂന്നാംവാർഷികാഘോഷ പരിപാടികൾ ചലച്ചിത്ര-നാടക ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. പ്രദീപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ശ്രീജ, വാർഡ് മെംബർ സബിത അരീക്കൽ, എം.ഡി. സുരേന്ദ്രൻ, സുകന്യ ബാലകൃഷ്ണൻ, കെ. രജിത, ഭരതൻ പുത്തൂർവട്ടം എന്നിവർ സംസാരിച്ചു. 'നല്ല കുടുംബം നല്ല സമൂഹം' എന്ന വിഷയത്തിൽ പി. ഹേമപാലൻ ക്ലാസെടുത്തു. കലാകായിക മത്സര വിജയികൾക്ക് ബാലുശ്ശേരി എസ്.െഎ അനൂപ് ജി. മേനോൻ സമ്മാന വിതരണം നടത്തി. മികച്ച കർഷകരായി തെരഞ്ഞെടുത്ത ശശി മാണിയോട്ട്, ശ്രീനിവാസൻ നാളേരി എന്നിവരെ ആദരിച്ചു. പുത്തൂർ ബാലാനന്ദൻ സ്വാഗതവും കെ.കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story