Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താൽ ഉപേക്ഷിക്കണം...

ഹർത്താൽ ഉപേക്ഷിക്കണം ^വ്യാപാര സംഘടനകൾ

text_fields
bookmark_border
ഹർത്താൽ ഉപേക്ഷിക്കണം -വ്യാപാര സംഘടനകൾ ഹർത്താൽ ഉപേക്ഷിക്കണം -വ്യാപാര സംഘടനകൾ കോഴിക്കോട്: ഒക്ടോബർ 16ന് പ്രഖ്യാപിച്ച ഹർത്താൽ ഉപേക്ഷിക്കണമെന്ന് വിവിധ വ്യാപാര സംഘടന ഭാരവാഹികളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. നോട്ട് നിേരാധനം, ജി.എസ്.ടി, ഭീമമായ ഇന്ധനവില വർധന എന്നിവമൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ മേഖലക്ക് ഹർത്താൽ കൂടുതൽ കഷ്ട-നഷ്ടങ്ങൾക്കും ജനജീവിതത്തിന് വിഷമവും സൃഷ്ടിക്കും. ഭീമമായ ദിവസ വാടകക്കും മേൽവാടകക്കും ഏറ്റെടുത്ത് നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധിയുടെ അടുത്തദിവസം തിങ്കളാഴ്ച ഹർത്താലുംമൂലം വൻ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും. ഹർത്താൽ ഉപേക്ഷിച്ച് മറ്റ് പ്രതിഷേധ സമരമാർഗങ്ങൾ അവലംബിക്കണം. യോഗത്തിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. മനോജ്, ടാക്സ് പെയേഴ്സ് അസോസിയേഷൻ ചെയർമാൻ അഡ്വ. പി.ടി.എസ് ഉണ്ണി, സെക്രട്ടറി എം.കെ. രവി വർമ രാജ, അഖിലേന്ത്യ ആയുർവേദ ഉൽപാദന-വിതരണ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീകല മോഹൻ, സെക്രട്ടറി കെ. മോഹൻ കുമാർ, സിറ്റി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് എം.ഇ. അഷ്റഫ്, സെക്രട്ടറി എം.എൻ. ഉല്ലാസൻ, ഡിസ്ട്രിക്ട് മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി പി. ജോഷി പോൾ, സെക്രട്ടറി ടി.പി. വാസു, എം.പി. റോഡ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ. അബ്ദുൽ ഗഫൂർ, സെക്രട്ടറി എം.കെ. ഹനീഫ, ന്യൂ ബസാർ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് കെ. പ്രേംജിത്ത്, ജന. സെക്രട്ടറി സി.വി. ഗീവർ, എം.വി. മാധവൻ, പി.കെ. കുഞ്ഞൻ, പി.സി. മാത്യു, പ്രത്യേക ക്ഷണിതാക്കളായ എൻ.ഇ. ബാലകൃഷ്ണമാരാർ, കെ.സി. മാത്യു മൂലപ്പാട്ട്, സി.വി. ജോസി എന്നിവർ സംസാരിച്ചു. എ.കെ.സി.ജി.ഡി.എ ജനറൽ സെക്രട്ടറി സി.സി. മനോജ് സ്വാഗതവും ഡി.എം.എ സെക്രട്ടറി ജോഷി പോൾ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story