Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

വൈദ്യുതിവേലിയില്‍നിന്ന് യുവാവ് ഷേക്കേറ്റ് മരിച്ച സംഭവം: മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
താമരശ്ശേരി: ചമല്‍ കൊട്ടാരപ്പറമ്പില്‍ കൃഷ്ണാലയത്തില്‍ പി.കെ. ദിനേശ​െൻറ മകന്‍ ശ്രീനേഷ് (22) വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ്ചെയ്തു. ചമല്‍സ്വദേശികളായ ബൈജു തോമസ് (49), വി.വി. ജോസഫ് (58), കെ.ജെ. ജോസ് (52) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ രണ്ടിന് രാവിലെ വീടിന് പുറകിലെ കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തടയുന്നതിന് സ്ഥാപിച്ച െവെദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചനിലയില്‍ ശ്രീനേഷിനെ കണ്ടെത്തുകയായിരുന്നു. ഇരുമ്പ് വേലിയില്‍ അനധികൃതമായി വൈദ്യുതി പ്രവഹിപ്പിച്ചതാണ് ബൈജു തോമസിനെതിരെയുള്ള കുറ്റം. ഇയാളുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നത്. അനുമതിയില്ലാതെ വൈദ്യുതി വേലി നിർമിച്ചതാണ് ജോസഫിനും ജോസിനുമെതിരെ കേസെടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. തമരശ്ശേരി റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്ന ശ്രീനേഷ് രാത്രി 11 മണിയോടെ വീട്ടിലെത്തി കുളിക്കാന്‍പോയതായിരുന്നെന്നും രാവിലെ വീട്ടില്‍ കാണാത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തില്‍ തൊട്ടടുത്ത വയലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നെന്നുമാണ് ബന്ധുക്കള്‍ താമരശ്ശേരി പൊലീസില്‍ മൊഴിനല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story