Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'തരംഗ് ^2017​'...

'തരംഗ് ^2017​' മാനേജ്മെൻറ്​ ഫെസ്​റ്റിന്​ തുടക്കം

text_fields
bookmark_border
'തരംഗ് -2017' മാനേജ്മ​െൻറ് ഫെസ്റ്റിന് തുടക്കം കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റ് സ്കൂൾ ഓഫ് മാനേജ്‌മ​െൻറ് സ്റ്റഡീസ് വാർഷിക മാനേജ്‌െമൻറ് ഫെസ്റ്റ് 'തരംഗ്‌ 2017' എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി ഉദ്‌ഘാടനം ചെയ്തു. മാനേജ്മ​െൻറ് വിഭാഗത്തിലെ പ്രാക്ടിക്കൽ ലേണിങ് പ്രക്രിയയാണ് ഇത്തരം ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും രാജ്യത്തി​െൻറ വിഭവശേഷി വർധിപ്പിക്കുന്ന രീതിയിൽ മാനേജ്മ​െൻറ് വിദ്യാർഥികളെ വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലായി നടക്കുന്ന ഫെസ്റ്റിൽ മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, സ്ട്രാറ്റജി, ബിസിനസ് ക്വിസ്, കോർപറേറ്റ് വാക്, ഫോട്ടോഗ്രഫി, ബിസിനസ് പ്ലാൻ തുടങ്ങിയ മത്സര ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ഫെസ്റ്റി​െൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഗായകൻ ഷഹബാസ് അമ​െൻറ സംഗീതനിശ എം.ബി.എ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തിൽ ഡോ. വി. മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ജി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ 'സ്റ്റെപ് അപ്പ് കാലിക്കറ്റ്' എന്ന മാരത്തണിലൂടെ വിദ്യാർഥികൾ സമാഹരിച്ച തുക കെ. പങ്കജാക്ഷൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈമാറി. ഡോ. പ്രഭാകരൻ പാലേരി, ഡോ. എ.പി ശശികല, ഡോ. ടി. രാധാരമണൻ, ഡോ. ടി. രഘുനാഥൻ എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഷാഫി സ്വാഗതവും കെ. നന്ദന നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story