Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെണ്ണിടങ്ങൾക്ക് പുതിയ...

പെണ്ണിടങ്ങൾക്ക് പുതിയ ആകാശം കണ്ടെത്താൻ ഒറ്റയാൾക്കൂട്ടം

text_fields
bookmark_border
കോഴിക്കോട്: അധികാര ഇടങ്ങളിൽ സ്ത്രീപ്രാതിനിധ്യവും ഇടപെടലുകളും ഉറപ്പുവരുത്താനായി ഒരു പുതിയ രാഷ്ട്രീയകൂട്ടായ്മ ഉയർന്നുവരണമെന്നാവശ്യപ്പെട്ട് പെൺകൂട്ടി​െൻറ നേതൃത്വത്തിൽ ചർച്ച നടന്നു. ആനക്കു‍ളം സാംസ്കാരിക നിലയത്തിലാണ് വിവിധ സാംസ്കാരിക പ്രവർത്തകരുടെയും ഫെമിനിസ്റ്റുകളുടെയും നേതൃത്വത്തിൽ 'ഒറ്റയാൾക്കൂട്ടം'എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചത്. കെ. അജിത, ജെ. ദേവിക, രേഖ രാജ്, ഗോമതി, മായ, ഗീതാനന്ദൻ, ഗാർഗി, അഹന, ജിതേന്ദ്രൻ, ഫൈസൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പെൺകൂട്ട് മീഡിയ കലക്ടിവി​െൻറ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു. ദലിത് മാധ്യമപ്രവർത്തക ശരണ്യ ചാനൽ സ്വിച്ചോൺ നിർവഹിച്ചു. മാരിവിൽ ഹോസ്റ്റൽ എന്ന വിഡിയോ ആണ് ലോഞ്ചിങ്ങി​െൻറ ഭാഗമായി പ്രദർശിപ്പിച്ചത്. തുടർന്ന് 'ഒറ്റയാൾ പക്ഷികൾ കഥ പറയുന്നു'എന്ന തലക്കെട്ടിൽ രാഷ്ട്രീയത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സ്ത്രീകൾ കഥ പ‍റഞ്ഞു. ജെ. ദേവിക, രേഖരാജ്, ഗോമതി, പസ്കി, ചിത്തിര എന്നിവരാണ് കഥകളുമായി അരങ്ങിലെത്തിയത്. നസീമ നസ്റിൻ, ഹരിനാരായണൻ എന്നിവരാണ് കഥപറച്ചിൽ ഒരുക്കിയത്. photo ab9 പെൺകൂട്ടം വിമൻ കലക്ടിവി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഒറ്റയാൾപക്ഷികൾ കഥ പറയുന്നു' എന്ന പരിപാടിയിൽ ജെ. ദേവിക കഥപറയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story