Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:14 AM IST Updated On
date_range 8 Oct 2017 11:14 AM ISTറൂറൽ ഉപജില്ലാ കലോത്സവം നവംബർ ഏഴ് മുതൽ മണക്കാട് സ്കൂളിൽ
text_fieldsbookmark_border
മാവൂർ: കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവം നവംബർ ഏഴ് മുതൽ പത്തുവരെ ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂളിൽ നടക്കും. കലോത്സവത്തിനുള്ള സംഘാടക സമിതി രൂപവത്കരണയോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. ഗീത വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുക്കുഞ്ഞൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. കവിതാഭായി, അംഗങ്ങളായ സുരേഷ് പുതുക്കുടി, ഇ.ടി. സുനീഷ്, എം. ധർമജൻ, വി.എസ്. രഞ്ജിത്ത്, എം. മാധവൻ, ടി. ഉമ്മർ, സത്യൻ കളരിക്കൽ, റഷീദ് പാവങ്ങൂർ, എൻ. ബാലചന്ദ്രൻ, ആർ. ഭാസ്കരൻ, ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി. രാജഗോപാലൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ഇ.ടി. ബ്രിജേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി. മുനീറത്ത് (ചെയർപേഴ്സൻ), ഇ.ടി. ബ്രിജേഷ് (വർക്കിങ് ചെയർ.) വി. രാജഗോപാലൻ (ജന. കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story